ബഹുജന പ്രതിഷേധ റാലി ഇന്നു പാണ്ടിക്കാട്ട്
മലപ്പുറം: മുടിക്കോട് ജുമാ മസ്ജിദില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും അടച്ചുപൂട്ടിയ മസ്ജിദ് വിശ്വാസികള്‍ക്കു തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ടു സമസ്ത ആക്ഷന്‍ കൗണ്‍സില്‍ ഇന്നു വൈകിട്ട് നാലിനു പാണ്ടിക്കാട്ട് ബഹുജന പ്രതിഷേധ റാലി നടത്തും.
ഹിമായത്തുസ്സുന്നിയ്യ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരംചുറ്റി പൊതുസമ്മേളനത്തോടെ സമാപിക്കും.
സുന്നി മഹല്ല് ഫെഡറേഷന്‍, സുന്നി യുവജന സംഘം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവ സംയുക്തമായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഒ.ടി മൂസ മുസ്‌ലിയാര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സത്താര്‍ പന്തലൂര്‍, ഒ.ടി മുസ്തഫ ഫൈസി, അബ്ദുല്‍ മജീദ് ദാരിമി വളരാട് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."