കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്വയംതൊഴില്‍ സംരംഭവുമായി 'പ്രതീക്ഷ'
മലപ്പുറം: കാഴ്ചശക്തി നഷ്്ടപ്പെട്ടവര്‍ക്കു വഴികാട്ടിയായി കുടുംബശ്രീയുടെ 'പ്രതീക്ഷ'. കാഴ്ചവൈകല്യമുള്ളവരെ ഉള്‍ക്കൊള്ളിച്ചു രൂപീകരിച്ച അയല്‍ക്കൂട്ടങ്ങള്‍വഴി ഇവര്‍ക്കു സ്വയംതൊഴില്‍ സംരംഭത്തിനുള്ള അവസരമൊരുക്കുകയാണ് കുടുംബശ്രീ.
ഇപ്പോള്‍ ഇത്തരത്തിലുള്ള മൂന്ന് അയല്‍കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ സ്വയംതൊഴില്‍ ചെയ്യാന്‍ കഴിവും താല്‍പര്യവുമുള്ള പത്തുപേരെ ഉള്‍പ്പെടുത്തിയാണ് പ്രതീക്ഷ എന്ന പേരില്‍ സ്‌പെഷല്‍ സംരംഭ യൂനിറ്റ് രൂപീകരിച്ചിട്ടുള്ളത്. മലപ്പുറം, കുറുവ, കൂട്ടിലങ്ങാടി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യൂനിറ്റ് അംഗങ്ങള്‍. ഇവര്‍ക്കു തുണികൊണ്ടുള്ള ബാഗ്, ഫയല്‍, സഞ്ചി തുടങ്ങിയവയും സോപ്പ് പൊടി, വാഷിങ് ലോഷന്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ് എന്നിവയും ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്‍കി. കുടുംബശ്രീ സബ്‌സിഡിയും ബാങ്ക് ലോണ്‍ എടുക്കുന്നതിനുള്ള സഹായവും നല്‍കുന്നുണ്ട്.
ഇവരുടെ ഉല്‍പന്നങ്ങളുടെ വിപണനത്തിനായി കലക്ടറേറ്റിനു മുന്നില്‍ അനുവദിച്ച ഔട്ട്‌ലറ്റ് ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും വാടകയ്ക്കു നല്‍കുന്നതിനുള്ള അവസരമുണ്ട്. ഈ യൂനിറ്റ് ഒരു 'ഗ്രീന്‍ കിയോസ്‌ക് ' എന്ന നിലയില്‍ പ്രവര്‍ത്തിക്കും. ഔട്ട്‌ലറ്റിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി.കെ ഹേമലത നിര്‍വഹിച്ചു. എ.ഡി.എം.സി കെ.എം വിനോദ്, പ്രോഗ്രാം മാനേജര്‍ കെ.എസ് ഹസ്‌കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."