വിവാഹവസ്ത്രം സമയത്തു തയ്ച്ചുകിട്ടിയില്ല; ചോദിക്കാന്ചെന്നവര് പീഡനക്കേസില്‍ കുടുങ്ങി!
മാറഞ്ചേരി: വിവാഹ വസ്ത്രം തയ്ച്ചുകിട്ടാന്‍ വൈകിയതിനു തയ്യല്‍ കടക്കാരനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട മണവാളന്റെ സഹോദരനും ബന്ധുവും പീഡനക്കേസില്‍ കുടുങ്ങി. കടയില്‍കയറി അതിക്രമം കാണിച്ചതാണ് പ്രശ്നമായത്.
ടൈലര്‍ ഷോപ്പില്‍ വിവാഹവസ്ത്രം തയ്ക്കാന്‍ നല്കിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെവരെ വിവാഹ വസ്ത്രം തയ്ച്ചുനല്കാതിരുന്നതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. കടയിലെ വയനാട് സ്വദേശിയായ ജീവനക്കാരിയുടെ പരാതിയിലാണ് മണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ പീഡനശ്രമത്തിനു പെരുമ്പടപ്പ് പൊലിസ് കേസെടുത്തത്. പെരുമ്പടപ്പ് സ്റ്റേഷന് അതിര്‍ത്തിയിലെ പാറയില്‍ കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വസ്ത്രം തയ്ച്ചുകിട്ടാത്തതിനെ തുടര്‍ന്നു മറ്റു വസ്ത്രങ്ങള്‍ സംഘടിപ്പിച്ചു വിവാഹകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധവും പെരുമ്പടപ്പ് പാറയിലെ തയ്യല്‍ കടയിലെത്തി വാക്കേറ്റം നടത്തുകയും മറ്റൊരു വിവാഹ വസ്ത്രം എടുത്തു പോകുകയുമായിരുന്നു. രണ്ടണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ കടയില്‍നിന്നെടുത്ത മറ്റു വിവാഹ വസ്ത്രങ്ങള്‍ തിരിച്ചുനല്‍കില്ലെന്നും ഇവര്‍ വാശിപിടിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
കടയില്‍ കയറി വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയനാട് സ്വദേശിയായ ജീവനക്കാരി പുതുമണവാളനെതിരേ പെരുമ്പടപ്പ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിക്കാര്‍ സ്റ്റേഷനിലെത്തി നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കം തുടങ്ങിയതോടെ പെരുമ്പടപ്പ് എസ്.ഐ ഇരുവരോടും കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, പ്രശ്നം തീര്‍പ്പാക്കാന്‍ രണ്ടണ്ടു ലക്ഷം രൂപ നല്‍കണമെന്നു തയ്യല്‍ കടക്കാര് പറഞ്ഞതോടെ ഒത്തുതീര്‍പ്പിലെത്തിയില്ല.
അതോടെ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ കേസാകുകയായിരുന്നു. തയ്യല്‍കടയിലെ ജീവനക്കാരി പരാതി പിന്‍വലിക്കാന്‍ തയാറാകാതിരുന്നതോടെയാണ് ജാമ്യം നല്കാന് കഴിയാത്ത വകുപ്പ് ചേര്‍ത്തു സഹോദരനും ബന്ധുവിനുമെതിരേ കേസെടുക്കേണ്ടണ്ടിവന്നത്. രണ്ടണ്ടു തവണ പൊലിസ് അന്വേഷിച്ചെത്തിയെങ്കിലും ഇവര്‍ മുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."