HOME
DETAILS

കള്ളനോട്ട് കേസ്: പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം

  
backup
August 10, 2017 | 9:09 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3

 

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാക്കളില്‍ നിന്നു കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതായുള്ള വാര്‍ത്ത പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആ നീക്കം ഉപേക്ഷിക്കണമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാജ്യദ്രോഹ പ്രവര്‍ത്തനം ചെയ്തവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തണമെന്നും കള്ളനോട്ടടി കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍ സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ.എം അബ്ദുല്‍ ലത്തീഫ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് കാര്യമായ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. 100 കോടിയോളം പഴയ നോട്ടുകള്‍, ആറ് സ്വകാര്യ ബാങ്കുകള്‍ വഴി പ്രതികള്‍ മാറ്റിയെടുത്തെന്നും ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്കും കേസുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തെക്കുറിച്ചും കാര്യമായ രീതിയിലുള്ള അന്വേഷണം നടന്നില്ല.
കള്ളനോട്ടടി കേസിന്റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാനുള്ള ഇടപെടലുകളാണ് ഇടതുസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
കള്ളനോട്ടടി രാജ്യദ്രോഹകുറ്റമായിരുന്നിട്ടും ഈ കേസില്‍ പ്രതികള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയില്ലെന്നതില്‍ നിന്നു ഉന്നതതല ഇടപെടലുകള്‍ വ്യക്തമാണ്.
പ്രതികള്‍ക്കെതിരേ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തുവെന്ന കുറ്റം ചുമത്തി കേസ് അവസാനിപ്പിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് ആര്‍.എസ്.എസാണ് നിയന്ത്രിക്കുന്നത് എന്ന ആരോപണം ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

Kerala
  •  a month ago
No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  a month ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  a month ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  a month ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a month ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a month ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a month ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago