സപ്ലൈകോ വെളിച്ചെണ്ണ വില ബോര്‍ഡില്‍ 90 ബില്ലില്‍ 146
റവടക്കാഞ്ചേരി: ഓണവും പെരുന്നാളും അടുക്കാനായിരിക്കേ നിത്യോപയോഗ സാധന വിലകള്‍ കുതിച്ചുയരുമ്പോള്‍ കാലിയായി കിടക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ഒന്നും കിട്ടാനില്ലാതെ ജനം ദുരിതത്തില്‍. അവസരം മുതലെടുത്ത് പൊതുവിപണിയില്‍ കൊല്ലും വിലയാണ്.
അതിനിടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ബോര്‍ഡില്‍ ഒരു വില പ്രദര്‍ശിപ്പിയ്ക്കുകയും വില്‍പന കൂടിയ വിലയ്ക്ക് നടത്തുകയാണെന്നും ആരോപിച്ച് ഉപഭോക്താക്കള്‍ രംഗത്തെത്തി. ശബരി വെളിച്ചെണ്ണ വാങ്ങിയ ഉപഭോക്താക്കളാണ് വെട്ടിലായത് വടക്കാഞ്ചേരി ഓട്ടുപാറ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്ക്ക് വില നിലവാര ബോര്‍ഡില്‍ 90 രൂപയാണ്. എന്നാല്‍ ബില്ലടിച്ചപ്പോള്‍ വില 146 എന്നാണ് രേഖപ്പെടുത്തിയത്. ഇത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് 90 പഴയ വിലയാണെന്നും ഇപ്പോള്‍ 146 രൂപയാണ് വിലയെന്ന മറുപടിയുമാണ് ഷോപ്പ് മാനേജര്‍ നല്‍കിയത്. ഇതിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."