ശ്രീകേരളവര്‍മ്മ കോളജ് സപ്തതി ദിനാഘോഷം 11ന്
തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളജ് സപ്തതി ദിനാഘോഷം ഈ മാസം 11, 12,13 തിയതികളില്‍ കോളജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ പത്തിന് മന്ത്രി എ.സി മൊയ്തീന് നിര്‍വഹിക്കും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന് മുഖ്യപ്രഭാഷണം നടത്തും. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, എന്‍. മാധവന്‍കുട്ടി, എം.പി സുരേന്ദ്രന്, ഡോ. ഈസ, പാലിയത്ത് കൃഷ്ണബാലന്‍, രാമചന്ദ്രന്, എം.ആര് രാജന്, പി. ബാലന്, മണിലാല്‍, ജയശങ്കര്‍ സി. മേനോന്, കെ. രേഖ, കെ.കെ ഷാഹിന ക്ക് ശ്രീകേരളവര്മ്മപുരസ്കാരം നല്കിയ ആദരിക്കും.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. രണ്ടാം ദിവസം രാവിലെ പത്തിന് കേരളവര്‍മ്മ സപ്തതി പുരസ്കാരദാനവും സമാദരണവും നടക്കും. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.എന്‍ ജയദേവന് എം.പി, തേറമ്പില്‍ രാമകൃഷ്ണന്, കെ. രാധാകൃഷ്ണന്, ഡോ.എം.ജി.എസ് നാരായണന്, ടി.എസ് കല്യാണരാമന്, ടി.എസ് പട്ടാഭിരാമന്, നീലന്, മീനാക്ഷി തമ്പാന്, ഡോ.എം വിജയന്, ഡോ. സി.വി കൃഷ്ണന്, പ്രൊഫ.എം.സി രാധാകൃഷ്ണന്, വിദ്യ വി.സി പുരസ്കാരം സ്വീകരിക്കും.
കാഴ്ച്ചശക്തിക്ക് വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്വതന്ത്ര സോഫ്റ്റ്വെയര് കെ. സത്യശീലന് മാസ്റ്റര്‍ക്ക് ചടങ്ങില്‍ കൈമാറും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന പൂര്‍വ അധ്യാപകവിദ്യാര്‍ഥി സംഗമത്തില്‍ കേരളവര്‍മ്മയിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന വ്യത്യസ്ത മേഖലയിലുള്ളവര്‍ പങ്കെടുക്കും.
4.30ന് പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങിലെത്തും. ഞായറാഴ്ച്ച രാവിലെ പത്തിന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
'കേരളവര്‍മ്മ ഇന്നലെ, ഇന്ന്, നാളെ' വിഷയത്തിലാണ് സെമിനാര്‍ നടക്കുക. 1.30ന് നടക്കുന്ന കവിയരങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരുമായ കവികള്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സംയുക്താ വര്‍മ്മ, നരേന്, ഊര്‍മ്മിള ഉണ്ണി, ഡോ.എന്‍.ആര് ഗ്രാമപ്രകാശ്, സുനില്‍ സുഖദ, രാമദേവി പങ്കെടുക്കും.
കേരളവര്‍മ്മയുടെ ചരിത്രം രേഖപ്പെടുത്തുന്ന സര്ഗ്ഗസ്മൃതി എന്ന പ്രദര്‍ശനവും 70 വര്‍ഷങ്ങള്‍ 70 പ്രതിഭകള്‍ എന്ന ഡോക്യുമെന്റേഷനും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ നേടിയ പൂര്‍വ വിദ്യാര്‍ഥികളായ എം.ആര് രാജന്, പി. ബാലന്, മണിലാല്‍ എന്നിവരുടെ ഡോക്യുമെന്ററി ഫിലിമുകളുടെ പ്രദര്‍ശനം മൂന്ന് ദിവസങ്ങളിലായി നടക്കും.
സപ്തതിയോടനുബന്ധിച്ച് സപ്തതി സ്മാരക മന്ദിരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ സുദര്ശന് പറഞ്ഞു. പ്രിന്‍സിപ്പല്‍ സി.എം ലത, ബോര്‍ഡ് അംഗങ്ങളായ കെ.എന്‍ ഉണ്ണികൃഷ്ണന്, അഡ്വ. ടി.എന്‍ അരുണ്‍കുമാര്‍, ദേവസ്വം സ്പെഷ്യല്‍ കമ്മിഷണര്‍ കെ.ആര് ഹരിദാസ്, സെക്രട്ടറി വി.എ ഷീജ, അധ്യാപകരായ ആര്. ബിന്ദു, ടി.കെ രാമകൃഷ്ണന്, ജോണ്‍സ് കെ മംഗലം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."