പാലക്കാട് - കൊടുമ്പ് റോഡിലെ യാത്ര ദുരിതമാവുന്നു
കൊടുമ്പ്: പാലക്കാടുനിന്ന് ചിറ്റൂരിലേക്കുള്ള യാത്ര കൊടുമ്പ് വഴിയാണെങ്കില്‍ യാത്ര ദുരിതമയം. ഒന്ന് നേരത്തേ ഇറങ്ങണം. റോഡ് ഇടുങ്ങിയതാണ് ഇതുവഴി വാഹനയാത്ര ദുരിതമയമാണ്. ഒരേസമയം ഒരു വലിയ വാഹനത്തിന് മാത്രമേ ഇതു വഴി സുഗമമായി കടന്നുപോവാനാവൂ. ചെറുവാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പ്രശ്‌നമില്ല. പക്ഷേ ബസ്സുകളും ലോറികളും വരുമ്പോള്‍ പ്രശ്‌നം രൂക്ഷമാകും. ബസ് കടന്നു പോകുമ്പോള്‍ കാറുകള്‍ വഴിമാറിക്കൊടുത്തേ മതിയാവൂയെന്ന സ്ഥിതിയാണ്. ചിറ്റൂര്‍ ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ ജങ്ഷനടുത്തെത്താറാവുമ്പോള്‍ എതിരെ വാഹനങ്ങള്‍ വന്നാല്‍ പെട്ടുപോവും. അത്രയും ദൂരം പിന്നോട്ടെടുത്ത് വഴിമാറിക്കൊടുക്കലേ രക്ഷയുള്ളൂ. കാരണം കുറച്ചെങ്കിലും വീതിയുള്ള സ്ഥലം ഇവിടെയാണുള്ളത്. അന്തര്‍ സംസ്ഥാന പാതയായ കൊടുമ്പു വഴിയാണ് ചിറ്റൂരില്‍ നിന്നുമുള്ള മിക്ക ബസ്സകളും കടന്നുപോവുന്നത്. പൊള്ളാച്ചി ബസ്സുകളും പോവുന്നുണ്ട്. പാലക്കാട് മുതല്‍ ചിറ്റൂര്‍ വരെ ഏകദേശം 15 കിലോമീറ്റര്‍ വരും ഇതില്‍ കൊടുമ്പ് സെന്ററിലും ആല്‍ത്തറ ജങ്ഷനില്‍ ചിറ്റൂര്‍, പാലക്കാട് ഭാഗത്തേക്കും ഓലശ്ശേരി ഭാഗത്തേക്കും പോവുന്ന റോഡില്‍ കിലോമീറ്ററുകളോളം റോഡ് ഇടുങ്ങിയതാണ്. ജങ്ഷനില്‍ പലപ്പോഴും വാഹനങ്ങള്‍ വരുന്നത് പെട്ടെന്ന് കാണാനാവില്ലെന്നും നാട്ടുകാര്‍ പറയുന്നു. രാവിലെയും വൈകീട്ടുമാണ് പ്രശ്‌നം രൂക്ഷം. ഓഫീസുകളിലേക്ക് പോവുന്നവരുടെ വാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍, കൊടുമ്പ്, പൊല്‍പ്പുള്ളി സ്‌കൂളിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികള്‍, സ്വകാര്യ-സര്‍ക്കാര്‍ ബസ്സുകള്‍ ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയുടെ ബഹളം തന്നെയാവും. ഇതോടൊപ്പം കാല്‍നടയാത്രക്കാരുമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."