മുസ്്‌ലിംലീഗ് പട്ടിത്തറ പഞ്ചായത്ത് ആക്ടിവേഷന്‍ 2017 സംഘടിപ്പിക്കും
പടിഞ്ഞാറങ്ങാടി: ഫാസിസ്റ്റ് ഭരണത്തില്‍ മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ആക്ടിവേഷന്‍ 2017 മുസ്്‌ലിം ലീഗ് പട്ടിത്തറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ 13ന് വൈകുന്നേരം ഏഴ് മണിക്ക് ആലൂര്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററില്‍ നടക്കും.
മതേതര മൂല്യങ്ങളാല്‍ സമ്പുഷ്ടമായ ഇന്ത്യ രാജ്യം സ്വാതന്ത്രാനന്തരം ഇത്രമേല്‍ ഭീതിദമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. തൃശൂലത്തിന്റെ മുനകള്‍ തീന്‍മേശക്കിരിക്കുന്നവന്റെ ചങ്കില്‍ തറക്കുമാര്‍ മൂര്‍ച്ചയേറിയിരിക്കുന്നു.
താമസംവിനാ ജുഡീഷ്യറിയും ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെടാനിരിക്കുന്നു. ഇങ്ങിനെയുള്ള ഈ സാഹചരിത്തിലാണ് കാലിക പ്രസക്തമായ വിഷയത്തിലൂന്നി മുസ്ലിം ലീഗ് പരിപാടി സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു.
മതേതര ജനാധിപത്യ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ മുസ്ലിം - ദളിത് പിന്നോക്ക മനസ്സുകള്‍ക്ക് ആര്‍ജ്ജവത്തിന്റെ, നിര്‍ഭയത്വത്തിന്റെ കരുത്ത് പകരേണ്ട ദൗത്യം നാം ഏറ്റെടുക്കേണ്ടതുണ്ടെന്ന ബോധവും, മറ്റും അണികളിലേക്കെത്തിച്ച് അവരെ സജ്ജരാക്കുന്നതിന്നും, മറ്റുമാണ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.അസീസ് അധ്യക്ഷനാകും. മുസ്ലിം ലീഗ് തൃത്താല മണ്ഡലം പ്രസിഡണ്ട് എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫാസിസ്റ്റ് ഭരണത്തിലെ മതേതര രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ അബുട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യ പ്രഭാഷണം നടത്തും.
യു. ഹൈദ്രോസ്, പി.ഇ.എ സലാം മാസ്റ്റര്‍, സി.എം അലി മാസ്റ്റര്‍ തുടങ്ങിയവരും, മറ്റും സംബന്ധിക്കും. നൗഷാദ് പാദുക സ്വാഗതവും, എ.ശിഹാബ് മാസ്റ്റര്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."