സൈബര്‍ശ്രീ: പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം
പാലക്കാട്: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതികവിദ്യാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി അധിഷ്ഠിത ബിസിനസ് ആന്‍ഡ് ഫിനാന്‍സ് മാനെജ്‌മെന്റ്, ഓഡിയോ വിഷ്വല്‍ മീഡിയ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍ എന്നിവയില്‍ തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ഐ ടി അധിഷ്ഠിത ബിസിനസ് ആന്‍ഡ് ഫിനാന്‍സ് മാനെജ്‌മെന്റ് - ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ എന്‍ജി. ഓഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് - ഏതെങ്കിലും വിഷയത്തില്‍ എന്‍ജി. ബിരുദം മറ്റ് ബിരുദം. രണ്ട് പരിശീലനങ്ങള്‍ക്കും 5000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും. ആറ് മാസമാണ് പരീശീലന കാലാവധി. വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി അനിമേഷന്‍ - യോഗ്യത: ബി എഫ് എ, കോഴ്‌സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരെയും മറ്റ് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരെയും പരിഗണിക്കും. 4000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും. അപേക്ഷാഫോം ര്യയലെൃൃശ.ീൃഴ ല്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി തെളിയിക്കുന്നതിനുള്ള ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും ഓഗസ്റ്റ് 25 നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി സി - 812964, തൈക്കാട് പി ഒ, തിരുവനന്തപുരം-695014 വിലാസത്തില്‍ നല്‍കണം. അപേക്ഷയും മറ്റ് രേഖകളും ര്യയലെൃൃശേൃമശിശിഴ@ഴാമശഹ.രീാ വിലാസത്തിലേയ്ക്ക് ഇ-മെയിലിലും അയക്കാം. ഫോണ്‍: 0471-2323949.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."