എ.ഐ.വൈ.എഫ് നവോത്ഥാന സംരക്ഷണ ജാഥകള്‍ ജനുവരി രണ്ട് മുതല്‍
തിരുവനന്തപുരം: നവോത്ഥാന കേരളത്തിനായി പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നവോത്ഥാന സംരക്ഷണ കാല്‍നടജാഥകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി രണ്ട് മുതല്‍ ആറ് വരെ രണ്ട് നവോത്ഥാന സംരക്ഷണ ജാഥകള്‍ പര്യടനം നടത്തും. വടക്കന്‍ മേഖലാ ജാഥ കോഴിക്കോട് കടപ്പുറത്ത് എ.ഐ.വൈ.എഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര് തിരുമലൈ ഉദ്ഘാടനം ചെയ്യും. മഹേഷ് കക്കത്ത് വടക്കന്‍ മേഖല ജാഥയ്ക്ക് നേതൃത്വം നല്‍കും. വൈക്കത്തുനിന്ന് ആരംഭിക്കുന്ന തെക്കന്‍മേഖലാ ജാഥ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര് സജിലാല്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും. രണ്ട് ജാഥകളും ജനുവരി രണ്ടിന് പര്യടനം ആരംഭിച്ച് തൃശൂരില്‍ സമാപിക്കും.
സമാപന സമ്മേളനം കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര് .സജിലാല്‍, അരുണ്‍ കെ.എസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."