യൂത്ത് കോണ്‍ഗ്രസ്സ് മോഡി വിരുദ്ധ പ്രചരണ ക്യാംപയിന് തുടക്കം കുറിച്ചു
പാലക്കാട്:ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ 75 വാര്‍ഷികം ദേശിയ - സംസ്ഥാന തലത്തില്‍ ആഘോഷങ്ങളില്ലാതെ കടന്നു പോവുമ്പോള്‍ പാലക്കാടു നിന്ന് ദേശിയ തലത്തില്‍ ചര്‍ച്ചയാവുന്ന ' മോഡി ഇന്ത്യ വിടുക 'എന്ന മുദ്രാവാക്യമുയര്‍ത്തിയൂത്ത് കോണ്‍ഗ്രസ്സ് മോഡി വിരുദ്ധ പ്രചരണ ക്യാംപയിന് തുടക്കം കുറിച്ചു.
പാലക്കാടു നിന്ന് സ്റ്റേഡിയം ബസ് സ്റ്റാന്റു പരിസരത്ത് നടന്ന ക്വിറ്റ് ഇന്ത്യാ ദിന സമരസംഗമംജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത അധ്യക്ഷനായി.
കാലിക പ്രസക്തമായ മുദ്രാവാക്യങ്ങളും സര്‍ഗ്ഗാത്മകമായ സമരങ്ങളുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുന്നോട്ടു നയിച്ചതും കാലത്തെ അതിജീവിച്ച് നിലനിര്‍ത്തിയതും.
ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ വരര ലംഘിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറികൊണ്ടിരിക്കുന്നു. എന്തു ഭക്ഷണമാണ് നാം കഴിക്കെണ്ടതെന്നു വരര ഭരണകൂടം കല്പ്പിക്കുന്ന വര്‍ത്തമാനകാലത്ത് ദളിത്- ന്യൂനപക്ഷ അതിക്രമം പരമോന്നതയിലെത്തി . കാര്‍ഷിക രാജ്യത്തില്‍ നിന്ന് കര്‍ഷക ആത്മഹത്യ രാജ്യമായി ഇന്ത്യ മാറി.ജനാധിപത്യ സംവാദങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന ഭരണകൂടം.
മൗനം ഭേദിച്ച് ഭിന്നതകള്‍ മറന്ന് യുവത്വം ഒരുമിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പൊതുസമൂഹത്തിനു മുന്നില്‍ പുതിയ മുദ്രാവാക്യം ഉയര്‍ത്തുകയാണ് .'മോദി ഇന്ത്യ വിടുക '
സമരസംഗമത്തില്‍. ജി.ശിവരാജന്‍, കെ.ഭവദാസ്, എ രാമദാസ്, പി.നന്ദബാലന്‍, മനോജ് ചീങ്ങന്നൂര്‍, ഷെഫീഖ്മണ്ണൂര്‍, പ്രസാദ്.പി.ആര്‍ , പ്രിയകുമാരന്‍ .പി .കെ,അനില്‍ .ബി, ഹരിദാസ് മച്ചിങ്ങല്‍, ദിലീപ് മാത്തൂര്‍, പ്രശോഭ് വി.അനൂപ്.കെ.ആര്‍, ബിനേഷ്.കാ ടൂര്‍, സുമേഷ് പട്ടിക്കര, ഇല്ലിയാസ് പള്ളിത്തെരുവ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."