ഭാഷാ സ്‌നേഹം കൂടുതല്‍ ഗള്‍ഫ് പ്രവാസികള്‍ക്ക്: ടി.പത്മനാഭന്‍
ഓച്ചിറ: സാഹിത്യ ലോകത്ത് നന്ദിയുള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും കേരളത്തിലുള്ളവരേക്കാള്‍ ഭാഷാ സ്‌നേഹം കാട്ടുന്നത് പ്രവാസികളാണെന്നും കഥാകൃത്ത് ടി.പത്മനാഭന്‍. പ്രവാസി സാഹിത്യകാരന്‍ ഓച്ചിറ മഠത്തികാരായ്മ എ.എം മുഹമ്മദിന്റെ തെരഞ്ഞെടുത്ത കഥകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ എഴുത്തുകാരുള്ളത് ഗള്‍ഫ് മേഖലയിലാണ്. ഇവരില്‍ പലര്‍ക്കും പരസ്പരം കുതികാല്‍ വെട്ടുന്ന സ്വഭാവവുമുണ്ട്. എ.എം.മുഹമ്മദിന് ഒന്നാം കേരള പ്രവാസി സാഹിത്യ പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ ഗള്‍ഫിലെ ചില 'സോ കാള്‍ഡ്' സാഹിത്യകാര•ാര്‍ എന്തൊക്കെ ചെയ്തുവെന്ന് എനിക്കറിയാം.
ഇതിനെയൊക്കെ അതിജീവിച്ചു കൊണ്ടാണ് മുഹമ്മദിന് പുരസ്‌കാരം ലഭിച്ചത്. അങ്ങനെ ആദ്യത്തെയും അവസാനത്തെയും കേരള പ്രവാസി പുരസ്‌കാരം നേടിയത് എ.എം മുഹമ്മദാണെന്ന് അദ്ദേഹം പറഞ്ഞു. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമദ് അദ്ധ്യക്ഷനായി.
താഹ കൊല്ലേത്ത് പുസ്തകം പരിചയപ്പെടുത്തി. എ.എം മുഹമ്മദ്, പ്രൊഫ. നിസാര്‍ കാത്തുംങ്ങല്‍, കബീര്‍ എം. തീപ്പുര, സഹീറ തങ്ങള്‍, എസ്. നാസര്‍, ഇലിപ്പക്കുളം രവീന്ദ്രന്‍, സലാം പനച്ചമൂട്, വിജയകുമാര്‍, രാജന്‍ കൈലാസ്, എന്‍.എസ് പ്രകാശ്, ഇടക്കുളങ്ങര ഗോപന്‍, തോപ്പില്‍ സോമന്‍, മാളു സതീഷ്, സലിം അമ്പീ ത്തറ, എ.എം ഹസന്‍കുഞ്ഞ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."