മുന്‍ഗണനാവിഭാഗം റേഷന്‍ കാര്‍ഡ്; വാര്‍ത്തെക്കെതിരേ നൗഷാദ് എം.എല്‍.എ
കൊല്ലം: തന്റെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലാണെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിധാരണാജനകവുമാണെന്നു എം. നൗഷാദ് എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു.
തന്റെ കുടുംബവീടായ വടക്കേവിള മണക്കാട് തെങ്ങഴികത്ത് വീട്ടിലെ റേഷന്‍ കാര്‍ഡാണ് തന്റെ പേരിലുള്ളത് (കാര്‍ഡ് നമ്പര്‍:1207080831).
ഉമ്മയുടെ മരണശേഷമാണ് കാര്‍ഡ് തന്റെ പേരിലേക്ക് മാറിയത്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാര്‍ഡ് സറണ്ടര്‍ ചെയ്യുകയും പൊതുവിഭാ ഗത്തിലേക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് ആവശ്യപ്പെ ടുകയുമായിരുന്നു.
അതുപ്രകാരം വിതരണപ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പു തന്നെ തന്റെ പേരിലുള്ള റേഷന്‍ കാര്‍ഡ് പൊതുവി ഭാഗത്തിലേക്കു മാിറ്റിയിട്ടുണ്ടെന്ന് താലൂക് സപ്ലൈ ഓഫിസര്‍ അറിയിക്കുകയും ചെയ്തിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള ഈ വാര്‍ത്ത തന്നെ അധിക്ഷേപിക്കുന്നതും ജനമധ്യ ത്തില്‍ അവഹേളിക്കുന്നതുമാണ്. തെറ്റുതിരുത്താന്‍ ഈ പത്രം തയ്യാറാകണമെന്ന് നൗഷാദ് പ്രസ്താവനയല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."