അശോകസ്തംഭം വികലമാക്കി പ്രദര്‍ശിപ്പിച്ചതിനെതിരേ കേസ്
കരുനാഗപ്പള്ളി: 15ന് ഡി.വൈ.എഫ്.ഐയുടെ യുവജന മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ ദേശീയ പ്രതീകമായ അശോകസ്തംഭത്തെ വികലമാക്കി പ്രദര്‍ശിപ്പിച്ചതിനെതിരേ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ നാല് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരേ കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു.
ബോര്‍ഡില്‍ അശോകചക്രത്തിന്റെ തലയ്ക്കു പകരം മൂന്നു കാളകളുടെ തലയും, കാലുകളില്‍ ട്രൗസര്‍ ധരിച്ച നിലയിലുമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. മതനിരപേക്ഷതയുടെ കാവല്‍ക്കാരാകുക, നവലിബറല്‍ നയങ്ങളെ എതിര്‍ക്കുക എന്നീ മുദ്രാവാക്യങ്ങളാണ് എഴുതിയിരിയ്ക്കുന്നത്. മുന്‍പ് ദേശീയചിഹ്നത്തെ അവഹേളിച്ചു കൊണ്ട് കുലശേഖരപുരം സൗത്ത് കമ്മിറ്റിയുടെ പേരില്‍ പോസ്റ്ററിറക്കിയെങ്കിലും പിന്‍വലിച്ചിരുന്നു.
ദേശീയചിഹ്നങ്ങളെ അവഹേളിക്കുന്നതിനെതിരേയുള്ള 1971 ലെ ആക്ടിലെ സെക്ക്ഷന്‍ 7 (2) പ്രകാരം ഡി.വൈ.എഫ്.ഐ ഭാരവാഹികളായ ടി.ആര്‍ ശ്രീ നാഥ്, സദ്ദാം, രഞ്ജിത്ത് മാടന്‍കാവ്, ഗിരീഷ് കുമാര്‍ എന്നിവരുടെ പേരിലാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."