36 ഡോക്ടര്‍മാരെ സര്‍വിസില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ തുടര്‍ന്ന 36 ഡോക്ടര്‍മാരെ സര്‍വിസില്‍ നിന്ന് പുറത്താക്കി. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ക്കെതിരേയാണ് നടപടി. പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. അന്‍പതോളം ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
ഡോക്ടര്‍മാരെ സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നും നിരവധി പരാതികള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റ് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ആദ്യ നടപടിയെന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്ക് ഡയരക്ടറേറ്റ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. അതിലും പ്രതികരിക്കാത്തവര്ക്കുള്ള അറിയിപ്പെന്ന നിലയില്‍ വിവിധ പത്രങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റ് പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതികരിക്കാത്ത 36 പേരുടെ ലിസ്റ്റ് ഡയരക്ടറേറ്റ് ആരോഗ്യവകുപ്പിനും സര്‍ക്കാരിനു സമര്‍പ്പിച്ചു. പി.എസ്.സിയുടെ അനുമതി ലഭിച്ചശേഷം സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള ഉത്തരവിറക്കി. മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."