ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍ വിദേശമദ്യവില്‍പനശാല തുറന്നു
കൊട്ടിയം: ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍ തഴുത്തല വാലി മുക്കില്‍ സര്‍ക്കാര്‍ വക വിദേശമദ്യവില്‍പ്പനശാല പ്രവര്‍ത്തനം തുടങ്ങി. വന്‍ പൊലിസ് സുരക്ഷയോടെയാണ് മദ്യ വില്‍പ്പനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.ഇതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച തൃക്കോവില്‍വട്ടത്ത് ഹര്‍ത്താല്‍ നടത്തും. കണ്ണനല്ലൂര്‍, മുഖത്തല ഭാഗങ്ങളിലാണ് ഹര്‍ത്താല്‍ ആചരിക്കുക.
ചൊവ്വാഴ്ച രാത്രിയിലാണ് തഴുത്തലയില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാല ആരംഭിച്ചത്. തൃക്കോവില്‍വട്ടം പഞ്ചായത്ത് സെക്രട്ടറി ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കിയതിനാലാണ് മദ്യവില്‍പ്പനശാല തുറക്കാന്‍ കാരണമായതെന്ന് സമരസമിതി ആരോപിക്കുന്നു.
മദ്യവില്‍പ്പനശാല അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ബുധനാഴ്ച വൈകിട്ട് കണ്ണനല്ലൂരില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.കഴിഞ്ഞ ഏതാനും മാസം മുന്‍പ് കൊട്ടിയത്ത് അടച്ചു പൂട്ടിയ മദ്യവില്‍പനശാല തഴുത്തല വാലി മുക്കിലുള്ള ഒരു വീട്ടില്‍ പ്രവര്‍ത്തനം തുടങ്ങുവാന്‍ പോകുന്നുവെന്ന വിവരമറിഞ്ഞ് പ്ര ദേശവാസികളായ സ്ത്രീകളും കുട്ടികളും ഇവിടെ അനിശ്ചിതകാല സമരം ആരംഭിക്കുകയും കണ്ണനല്ലൂരില്‍ സംസ്ഥാന ഹൈവേ ഉപരോധിക്കുകയും ചെയ്തിരുന്നു.
വില്‍പ്പനശാല സ്ഥാപിച്ച കെട്ടിടം വീടായിരുന്നത് കച്ചവട സ്ഥാപനമാക്കി പഞ്ചായത്ത് മാറ്റി കൊടുത്തതിനെതിരെ ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
കണ്ണനല്ലൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും ഷിജാര്‍, റിയാസ്, അസനാരു കുഞ്ഞ്ഷാജഹാന്‍ കുന്നുംപുറം, നാസിമുദീന്‍ ലബ്ബ, അബ്ദുല്‍ ഗഫൂര്‍ ലബ്ബ, ഇബ്രാഹിം കുട്ടി, ഫൈസല്‍ കുളപ്പാടം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."