സര്‍ക്കാര്‍ സ്‌കൂളില്‍ ഡാന്‍സ് ബാറൊരുക്കി ഗ്രാമത്തലവന്റെ മകന്റെ പിറന്നാളാഘോഷം
ലഖ്നോ: ഗ്രാമത്തലവന്റെ മകന്റെ പിറന്നാളാഘോഷിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഡാന്‍സ് ബാറാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജമാല്‍പുറിലെ ടെത്രിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളാണ് പിറന്നാള്‍ ദിനത്തില്‍ 'ഡാന്‍സ് ബാര്‍ ആയി പരിണമിച്ചത്'.
തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് രക്ഷാബന്ധന്റെ അവധിയായിരുന്നു. അന്ന് രാത്രിയാണ് ഗ്രാമത്തലവന്‍ രാംകേശ് യാദവും കുടുംബാംഗങ്ങളും സ്‌കൂളില്‍ പിറന്നാള്‍ ആഘോഷം നടത്തിയത്.
ഭോജ്പുരി ഗാനങ്ങള്‍ക്ക് അനുസരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി.
ചൊവ്വാഴ്ച അവധി കഴിഞ്ഞെത്തിയ അധ്യാപകര്‍ സ്‌കൂള്‍ പരിസരം അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തെത്തിയത്. സ്‌കൂളില്‍ വച്ച് പാര്‍ട്ടി നടത്തിയെങ്കിലും അതില്‍ പങ്കെടുത്തിട്ടില്ലെന്നാണ് രാംകേശ് യാദവിന്റെ വാദം. സമീപഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു താനെന്നാണ് രാംകേശ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."