പ്രതിക്ക് ജീവപര്യന്തം തടവ്
പാലാ: പാലാ ലിസ്യൂ കാര്‍മലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമല(69)യെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി കാസര്‍കോട് സ്വദേശി വെഴുവാതട്ടുങ്കല് സതീഷ് ബാബു (സതീഷ് നായര്‍-41)നെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് പാലാ അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. കമനീസ് വിധി പുറപ്പെടുവിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം കഠിന തടവിനും പിഴ ഒടുക്കാനും വിധിച്ചിട്ടുണ്ട്.
ഐ.പി.സി 302 (കൊലപാതകം) പ്രകാരം ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും അല്ലാത്തപക്ഷം മൂന്നു വര്‍ഷം കഠിന തടവിനും ഐ.പി.സി 376 (ബലാത്സംഗം) പ്രകാരം പത്തു വര്‍ഷം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കാത്ത പക്ഷം രണ്ടു വര്‍ഷം കഠിന തടവിനും ഐ.പി.സി 449 (ഭവന ഭേദനം) പ്രകാരം ഏഴു വര്‍ഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കാനും അല്ലാത്തപക്ഷം ഒരു വര്‍ഷം കഠിന തടവിനും ഐ.പി.സി 457 (അതിക്രമിച്ചു കയറല്‍) പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കാനും അല്ലാത്തപക്ഷം ഒന്‍പത് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു.
വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോര്‍ജ് ബോബനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ശിക്ഷാവിധിയില്‍ തൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. കോടതിവിധി അംഗീകരിക്കുന്നതായും എന്നാല്‍ മേല്‍ കോടതിയില്‍ അപ്പീല്‍ നല്കാന് പ്രതിക്ക് അവസരമുണ്ടെന്നും അപ്പീലിന് പോകുമെന്നും പ്രതിഭാഗം വക്കീല്‍ അഡ്വ. ഷെല്‍ജി തോമസ് പറഞ്ഞു. സതീഷ് ബാബുവിനെ ഇന്നലെത്തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ അവിടെ തടവില്‍ കഴിയുകയായിരുന്നു. ശിക്ഷാവിധി കേള്‍ക്കാന്‍ സിസ്റ്റര്‍ അമലയുടെ ബന്ധുക്കളും മഠത്തില്‍ നിന്നു സിസ്റ്റേഴ്സും കോടതിയിലെത്തിയിരുന്നു.
2015 സെപ്റ്റംബര്‍ 16ന് അര്‍ധരാത്രിയാണ് മഠത്തിലെ മുറിയില്‍ സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 2 months agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 2 months agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 2 months agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 2 months agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 2 months agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 months agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 months agoകൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഡോക്ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 months agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 months agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 months agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 months ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 2 months agoകൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍
National
• 2 months agoരക്ഷകനായി ഗുർപ്രീത്; വിയറ്റ്നാമിനെതിരെ ഇന്ത്യക്ക് സമനില
Football
• 2 months agoഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍
Kerala
• 2 months agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
'യാത്രാ വിലക്ക് ലംഘനം ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തടവും പിഴയും, അല്ലെങ്കിൽ ഈ രണ്ടിലേതെങ്കിലുമൊന്ന് ബാധകമാകുന്ന ശിക്ഷാർഹമായ കുറ്റം'