HOME
DETAILS
MAL
കടത്തുകാര്‍ കുടിയേറ്റക്കാരെ യെമന്‍ കടലില്‍ വലിച്ചെറിഞ്ഞു; അഞ്ചു പേര് മരിച്ചു, 50 പേരെ കാണാനില്ല
backup
August 10 2017 | 16:08 PM
സന്‍ആ: യെമന്‍ തീരത്ത് കടത്തുകാര്‍ കുടിയേറ്റക്കാരെ കടലില്‍ വലിച്ചെറിഞ്ഞു. 180 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ടിനു നേരെയാണ് കള്ളക്കടത്തുകാരുടെ ആക്രമണമുണ്ടായത്. ഇതില്‍ അഞ്ചു പേര് മരിക്കുകയും 180 പേരെ കാണാതാവുകയും ചെയ്തു.
ബുധനാഴ്ചയും സമാനമായ സംഭവം നടന്നിരുന്നു. സൊമാലിയയില്‍ നിന്ന് എത്യോപ്യയിലേക്ക് പോവുകയായിരുന്ന 120 അഭയാര്‍ഥികളെ കടലിലെറിയുകയും 29 പേര് മരിക്കുകയും ചെയ്തിരുന്നു.
യെമനിലെ കലുഷിതമായ അന്തരീക്ഷവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രശ്നങ്ങളുമാണ് ജനങ്ങളെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."