എല്ലാ സര്‍വകലാശാലകളിലും വിഭജിത വെക്കേഷന്‍ സമ്പ്രദായം നടപ്പാക്കും
ഏപ്രില്‍, മെയ് മാസങ്ങളിലെ വെക്കേഷന്‍ കാലടി സര്‍വകലാശാല നവംബര്‍, മെയ് മാസങ്ങളിലാക്കിയിരുന്നു
തിരുവനന്തപുരം: കാലടി സര്‍വകലാശാല നടപ്പാക്കിയ വിഭജിത വെക്കേഷന്‍ സമ്പ്രദായം എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. കാലടി സര്‍വകലാശാല ഏപ്രില്‍, മെയ് മാസങ്ങളിലെ വെക്കേഷന്‍ സമ്പ്രദായം മാറ്റി നവംബര്‍, മെയ് മാസങ്ങളിലാക്കിയിരുന്നു. പുതിയ മാറ്റം പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും ഏറെ സഹായകരമായെന്ന് യോഗം വിലയിരുത്തി. തുടര്‍ന്നാണ് മറ്റ് സര്‍വകലാശാലകളിലും അഭിപ്രായ സമന്വയത്തിലൂടെ ഈ സമ്പ്രദായം നടപ്പാക്കണമെന്ന് തീരുമാനമെടുത്തത്.
ഓരോ സര്‍വകലാശാലയും അക്കാദമിക്-പരീക്ഷാ രംഗത്ത് ഉപയോഗിക്കുന്ന മികച്ച സംവിധാനങ്ങള്‍ പരസ്പരം പങ്കുവയ്ക്കുവാനും യോഗത്തില്‍ ധാരണയായി. കണ്ണൂര്‍ സര്‍വകലാശാല ഫലപ്രദമായി ഉപയോഗിക്കുന്ന ബാര്‍കോഡ്‌സ് ആന്‍സര്‍ ബുക്കുകള്‍, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി അക്കാദമിക് - പരീക്ഷാ കലണ്ടര്‍ തയാറാക്കുന്നതിന് അവലംബിക്കുന്ന രീതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ സര്‍വകലാശാല-കോളജുകളിലെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും യോഗം വിലയിരുത്തി.
യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനായി. മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. ശശിധരന്‍, പ്രോ-വൈസ് ചാന്‍സലര്‍മാരായ ഡോ. പി.റ്റി രവീന്ദ്രന്‍ (കണ്ണൂര്‍ സര്‍വകലാശാല), പ്രൊഫ. കെ. എസ്. രവികുമാര്‍ (ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല), ഡോ. പി.പി അജയകുമാര്‍ (കേരളാ സര്‍വകലാശാല), എന്നിവര്‍ പങ്കെടുത്തു. ഡോ. സുനില്‍ നാരായണന്‍കുട്ടി (കൊച്ചി സര്‍വകലാശാല), പ്രേമരാഘവന്‍. പി (കാലിക്കറ്റ് സര്‍വകലാശാല) എന്നിവരും യോഗത്തിനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."