ആരോഗ്യ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പകര്‍ച്ചവ്യാധി തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതിനാല്‍ മന്ത്രി കെ.കെ ശൈലജയില്‍നിന്ന് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിലും പനിമരണം തടയുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കോണ്‍ഗ്രസ് അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച അടിയന്തര പ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിടുകയായിരുന്നു.
സംസ്ഥാനത്ത് പനിമരണങ്ങള്‍ കുറഞ്ഞെന്നും സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. കേരളം മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം പകര്‍ച്ച വ്യാധിയുടെ പിടിയിലാണ്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ ഇടയാക്കിയത്. ജനുവരി മുതല്‍ ജൂലൈ വരെ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും ഇപ്പോള്‍ കുറഞ്ഞു. അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രിക്കാനായത് ആരോഗ്യവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലമാണ്.
ഡെങ്കി ബാധിച്ച് 24 ഉം എച്ച്1എന്‍1 ബാധിച്ച് 74 ഉം പേര്‍ മാത്രമാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത് കുറവാണ്. പ്രതിപക്ഷം നിരത്തുന്ന മരണക്കണക്കുകള്‍ വാസ്തവമല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാലുപേര്‍ക്ക് മാത്രമാണ് കോളറ സ്ഥിരീകരിച്ചത്. ഇതില്‍ നാലും ഇതരസംസ്ഥാന തൊഴിലാളികളാണ്. പകര്‍ച്ചവ്യാധി സാധ്യത കണക്കിലെടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ശുചിത്വസാഹചര്യം ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.
യു.ഡി.എഫ് ഭരണകാലത്തെ പകര്‍ച്ചവ്യാധികളും പനി മരണങ്ങളും സംബന്ധിച്ച പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മന്ത്രി കെ.കെ ശൈലജ പ്രതിപക്ഷത്തെ പ്രതിരോധിച്ചത്.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. പകര്‍ച്ചവ്യാധി തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തില്‍ മന്ത്രി കെ.കെ ശൈലജയില്‍നിന്ന് മുഖ്യമന്ത്രി വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പില്‍ നടപ്പാക്കുന്ന രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കണം. ഡെങ്കിപ്പനി പടരുകയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവസാഹചര്യത്തില്‍ പനിമരണം കുറഞ്ഞെന്ന് പറയുന്ന ആരോഗ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 700 പേര്‍ മരിച്ചു. സ്വകാര്യആശുപത്രികളിലെ കണക്ക് കൂടി എടുത്താല്‍ മരണസംഖ്യ 1000 കവിയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എല്ലാ അസുഖങ്ങളും മടങ്ങിവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനവും പനിമരണവും കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. പനിമരണം സംഭവിച്ച കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം. പകര്‍ച്ചവ്യാധിയുടെ കണക്കെടുത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് തര്‍ക്കമാക്കാനല്ല ആരോഗ്യമന്ത്രി ശ്രമിക്കേണ്ടത്.
സംസ്ഥാനത്ത് പനിവ്യാപനത്തിന്റെ സാഹചര്യം പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ കൊണ്ടു വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന നിലപാടാണ് ആരോഗ്യ മന്ത്രി സ്വീകരിച്ചത്. ഡോ. എം.കെ മുനീര്‍, അനൂപ് ജേക്കബ്, പി.ജെ ജോസഫ്, ഒ. രാജഗോപാല്‍ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."