തലയ്ക്കടിച്ച് കൊല: യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: പയ്യാമ്പലം ബീച്ചിനടുത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ മാല വീട്ടില്‍ ശ്രീ ഗുരുവിനായകനെ (33) യാണ് ടൗണ്‍ പൊലിസ് പിടികൂടിയത്. ചാലാട് മണല്‍ ഊരത്താന്‍കണ്ടിയിലെ ഷൈജുവിനെ (42) കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍പോയ പ്രതിയെ കോയമ്പത്തൂരില്‍ വച്ചാണ് പൊലിസ് പിടികൂടിയത്. കണ്ണൂര്‍ പടന്നപ്പാലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. പയ്യാമ്പലത്ത് സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു പ്രതി. കഴിഞ്ഞ 13നാണ് പ്രഭാത സവാരിക്കിറങ്ങിയവര്‍ ഷൈജുവിനെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റ് മരണമെന്നു കണ്ടെത്തിയതോടെ സ്വമേധയാ കേസെടുത്ത് പൊലിസ് അന്വേഷണം തുടങ്ങി. സംഭവ ദിവസം 12ന് വൈകിട്ട് ഷൈജുവും ശ്രീഗുരുവും ഉള്‍പ്പടെയുള്ള ആറംഗ സംഘം പയ്യാമ്പലത്ത് വച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷം ഷൈജുവും ശ്രീഗുരുവും ഒഴികെ മറ്റുള്ളവര്‍ പോയി. ഇതിനിടെ ശ്രീഗുരു ഷൈജുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് പ്രേരിപ്പിച്ചുവെന്നും ഇതു തടഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലിസ് പറഞ്ഞു.
ശ്രീഗുരു കല്ലു കൊണ്ട് ഷൈജുവിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് ഇയാള്‍ കോയമ്പത്തൂരിലേക്കു പോയി. മദ്യപസംഘത്തില്‍ ഉണ്ടായിരുന്നവരെ മുഴുവന്‍ ചോദ്യംചെയ്തതില്‍ ശ്രീഗുരുവിനെ കാണാതായത് സംശയത്തിനിടയാക്കി. ശ്രീഗുരുവിന്റെ മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തില്‍ കോയമ്പത്തൂര്‍ എത്തിയതായാണ് വിവരം ലഭിച്ചത്. ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, സി.ഐ ടി.കെ രത്‌നകുമാര്‍, എസ്.ഐ മാരായ ശ്രീജിത്ത് കൊടേരി, ജിജേഷ്, എ.എസ്.ഐ അനീഷ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സഞ്ജയ്, രഞ്ജിത്ത്, സജിത്ത്, ലിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."