മോഷണം തടയാന്‍ ഉള്ള്യേരിയില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്നു
ഉള്ള്യേരി: തെരുവത്ത് കടവില്‍ വര്‍ധിച്ചു വരുന്ന മോഷണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഉള്ള്യേരി പഞ്ചായത്ത് ഓവില്‍ അഞ്ചാം വാര്‍ഡ് പ്രത്യേക ഗ്രാമസഭ ആവശ്യപ്പെട്ടു. തെരുവത്ത് കടവിലും ഒറവിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചു വരുന്ന മോഷണങ്ങള്‍ക്കും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് വാര്‍ഡില്‍ ഗ്രാമസഭ വിളിച്ചു ചേര്‍ത്തത്. പ്രദേശം കേന്ദ്രീകരിച്ച് നടന്ന 12 മോഷണ പരമ്പരകളും സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഉന്നത പൊലിസ് അന്വേഷണത്തിനായി ജില്ലാ പൊലിസ് സൂപ്രണ്ടിനെ സമീപിക്കുന്നതിനും തെരുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസം സംബന്ധിച്ച് വ്യക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും വാര്‍ഡുതല ജാഗ്രത സമിതികള്‍ മാസം തോറും യോഗം ചേരുന്നതിനും തീരുമാനിച്ചു.
ഒറവില്‍ ജി.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ അധ്യക്ഷനായി. പഞ്ചായത്തംഗം സി.കെ രാമന്‍കുട്ടി, ഷമീര്‍ നളന്ദ, ഹമീദ് എടത്തില്‍, സരള നായര്‍, ടി.പി അഷ്‌റഫ്, നാസര്‍ മരക്കാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."