HOME
DETAILS
MAL
ബാങ്ക് ലയനം ദോഷം ചെയ്തെന്ന് ഇ.ടി
backup
August 10 2017 | 18:08 PM
ന്യൂഡല്‍ഹി: ബാങ്കുകളുടെ ലയനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ ബാങ്ക് നിയമ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. ലോകബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് വഴിയൊരുക്കുമെന്നതും അനാരോഗ്യകരമായ മത്സരത്തെ ആരോഗ്യകരമാക്കാന്‍ ഇത്കൊണ്ട് സാധിക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ ചെറിയ ബാങ്കുകളുടെ പ്രാദേശിക പ്രസക്തി വലുതാണ്. അത് വന്‍കിട ബാങ്കില്‍ ലയിക്കുമ്പോള്‍ ഇല്ലാതാകും. സാധാരണക്കാരന് ബാങ്കിങ് മേഖല അന്യമാകുമെന്നും ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."