അലേസി, 13 ദശലക്ഷം വര്‍ഷം മുന്‍പുള്ള പൂര്‍വികന്‍
ന്യൂയോര്‍ക്ക്: 13 ദശലക്ഷം പഴക്കമുള്ള പൂര്‍വികന്റെ ഫോസില്‍ കെനിയയില്‍ നിന്നു കണ്ടെത്തി. അന്താരാഷ്ട്ര ഗവേഷകരുടെ സംഘമാണ് മരിക്കുമ്പോള്‍ ഒരു വയസും നാലു മാസവും മാത്രം പ്രായമുള്ള ആള്‍ക്കുരങ്ങിന്റെ ഫോസില്‍ കണ്ടെത്തിയത്. അലേസി എന്നാണ് ഈ ഫോസിലിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഫോസിലില്‍ തലച്ചോറിന്റെ പല പ്രധാനപ്പെട്ട ഭാഗങ്ങളും കണ്ടെത്തിട്ടുണ്ട്. ഒരു നാരങ്ങയുടെ ആകൃതിയാണ് അലേസിയുടെ തലച്ചോറിനുള്ളത്. മനുഷ്യന്റെയും ആള്‍ക്കുരങ്ങുകളുടെയും പൂര്‍വികര്‍ കാഴ്ചയില്‍ സാദൃശ്യമുള്ളവരായിരുന്നു എന്ന വാദത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍.
പല്ലുകളും താടിയെല്ലും മറ്റ് എല്ലുകളുമാണ് ഫോസിലിന്റെ കാലപ്പഴക്കവും ആള്‍ക്കുരങ്ങിന്റെ പ്രായവും കണക്കാക്കുന്നതിന് ഗവേഷകര്‍ക്ക് സഹായകമായത്. കെനിയന്‍ ഫോസില്‍ ഗവേഷകന്‍ ജോണ്‍ എകുസിയാണ് വടക്കന്‍ കെനിയയിലെ നാപുഡേറ്റ് പ്രദേശത്തെ ഫോസില്‍ കിടന്നിരുന്ന സ്ഥലം കണ്ടെത്തിയത്. നേച്ചര്‍ മാഗസിനില്‍ ഇതു സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്തു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ആള്‍ക്കുരങ്ങുകളുടെ വര്‍ഗത്തില്‍പെട്ടതാണ് ന്യാന്‍സാപിത്തേക്കസ് അലേസി. ആറു മുതല്‍ ഏഴു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ചിമ്പാന്‍സികളാണ് മനുഷ്യരുടെപിതാമഹര്‍ എന്ന് ഇതു സംബന്ധിച്ച് ലേഖനമെഴുതിയ ഇസൈ നെന്‍ഗോ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."