ലിംഗവിവേചന സമരത്തെ അപ്രസക്തമാക്കി ഫാറൂഖ് കോളജില്‍ എം.എസ്.എഫിന്റെ വിജയം; പ്രഥമ ചെയര്‍പേഴ്‌സണായി മിന ഫര്‍സാന
കോഴിക്കോട്: മലബാറിലെ മികച്ച ന്യൂനപക്ഷ വിദ്യാലയമായ ഫാറൂഖ് കോളജില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ ലിംഗവിവേചന സമരത്തെ അപ്രസക്തമാക്കി എം.എസ്.എഫിന്റെ വിജയം. കടുത്ത ലിംഗവിവേചനമുണ്ടെന്നു പറഞ്ഞ് ചില സോഷ്യോളജി വിദ്യാര്‍ഥികള്‍ ഫാറൂഖ് കോളജിനെതിരെ വ്യാപകമായി തിരിഞ്ഞിരുന്നു. ഇതെല്ലാം അസ്ഥാനത്താക്കിയാണ് മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിനിയും എം.എസ്.എഫിന്റെ സ്ഥാനാര്‍ഥിയുമായ മിന ഫര്‍സാനയുടെ വിജയം.
[caption id="attachment_401706" align="alignleft" width="150"] മിന ഫർസാന[/caption]അന്ന് ലിംഗവിവേചന വിവാദമുണ്ടാക്കിയ ദിനു എന്ന വിദ്യാര്‍ഥി പ്രവര്‍ത്തിക്കുന്ന ദിശ എന്ന സംഘടനയുടെ മലപ്പുറം ജില്ലാ ട്രഷറര്‍ കൂടിയായ അഞ്ജുവാണ് മിനയ്‌ക്കെതിരെ മത്സരിച്ചിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മിന ദിനുവിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. വയസ്സ് പരിധി കഴിഞ്ഞതിനാല്‍ ദിനുവിന് ഇപ്രാവശ്യം മത്സരിക്കാനായില്ലെങ്കിലും അഞ്ജുവിനെ ഇറക്കി മിനയെ മെരുക്കാനായിരുന്നു ശ്രമം. എന്നാല്‍ 12 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മിന വന്‍ വിജയം നേടുകയായിരുന്നു.
സോഷ്യോളജിയില്‍ നിന്നു മികച്ച വിജയം നേടിയ മിനയെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു മത്സരിപ്പിച്ചു. ആകെയുള്ള 140 സീറ്റില്‍ 88 വോട്ടുകള്‍ നേടി മിന അവിടെയും മിന്നും വിജയം നേടി. ഇതോടെ ഫാറൂഖ് കോളജിനെ കരിവാരിത്തേക്കാനുണ്ടാക്കിയ കെട്ടുകഥകള്‍ അലിഞ്ഞില്ലാതായെന്ന് മിന പ്രതികരിച്ചു.
ഇത് 22-ാമത്തെ വര്‍ഷമാണ് ഫാറൂഖ് കോളജില്‍ എം.എസ്.എഫ് തുടര്‍ച്ചയായി ഭരണം നടത്തുന്നത്. രണ്ടാം വര്‍ഷ അറബിക് വിദ്യാര്‍ഥിനി റിസ് നാവ ഷെറിനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. ഷംസീര്‍ പുഴാതി (ജനറല്‍ സെക്രട്ടറി), റിഷാന (ജോയിന്റ് സെക്രട്ടറി), മുര്‍ഷിദ്, ഷരീഫ് ഒ (യു.യു.സിമാര്‍), മുഹമ്മദ് അഫ്‌റീന്‍ നുഅ്മാന്‍ ടി.പി (ഫൈന്‍ ആട്‌സ് സെക്രട്ടറി), അന്‍ഫസ് ഖാന്‍ (ജനറല്‍ ക്യാപ്റ്റന്‍), ബാസില്‍ ഒ.പി (സ്റ്റുഡന്റ് എഡിറ്റര്‍) എന്നിവരാണ് മറ്റ് യൂനിയന്‍ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."