വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഏറ്റുമാനൂര്‍: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി കൈത്തണ്ട ബ്ലേഡു കൊണ്ട് മുറിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചു. മാന്നാനം കെ.ഇ കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയും എസ്.എഫ്. ഐ പ്രവര്‍ത്തകനുമായ ജിതേഷാണ് കൈത്തണ്ട മുറിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 18ന് കോളജ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ജിതേഷ് മത്സരിക്കുന്നുണ്ട്. കോളജില്‍ എസ്.എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായ ജിതേഷിനെ ഇതേതുടര്‍ന്ന് എന്‍.എസ്.എസിന്റെ ചുമതയുള്ള അധ്യാപകന്‍ ശകാരിക്കുകയും എന്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നതായി സഹവിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജിതേഷ് ഇന്നലെ ക്ലാസ് മുറിയില്‍ വച്ച് കൈത്തണ്ട മുറിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോളജ് അധികൃതര്‍ ജിതേഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ലെന്നും ആരോപമുണ്ട്.
അതിനിടെ പ്രതിഷേധവുമായി രംഗത്തുവന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ കോളജില്‍ നിന്ന് അധികൃതര്‍ പുറത്താക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വൈകുന്നേരം നാലു വരെ എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഓഫിസ് ഉപരോധിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി തോമസുമായി എസ്.എഫ്.ഐ പ്രതിനിധികള്‍ ചര്‍ച്ച നടത്തി പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."