HOME
DETAILS

മലയോര ഹൈവേ യാഥാര്‍ഥ്യമാകുമോ? പ്രദേശവാസികള്‍ ആശങ്കയില്‍

  
backup
December 22 2018 | 04:12 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95

ബിനു മാധവന്‍


നെയ്യാറ്റിന്‍കര: കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച് പാറശാലയില്‍ അവസാനിക്കുന്ന മലയോര ഹൈവേ എന്ന ആശയത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊച്ചി ഏഴിമല അക്കാദമിക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനും യുദ്ധസമയങ്ങളില്‍ ആയുധങ്ങള്‍ യഥേഷ്ടം കടത്തി പോകുന്നതിനും തന്ത്ര പ്രധാനമായ പാതയായിട്ടാണ് മലയോര ഹൈവേ വിഭാവന ചെയ്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ 3-ാം നമ്പര്‍ ഹൈവേയായിട്ടാണ് ഈ പാത അറിയപ്പെടുന്നത്. ആരംഭത്തില്‍ മംഗലാപുരത്ത്‌നിന്ന് തുടങ്ങുന്ന ഈ പാത വെള്ളറടയിലെത്തി തമിഴ്‌നാട്ടിലെ ഷൊര്‍ലാകോഡില്‍ അവസാനിപ്പിക്കുകയായിരുന്നു തീരുമാനം. സര്‍വേയില്‍ 60 അടി വീതിയിലാണ് പാത അന്ന് അളന്ന് തിട്ടപ്പെടുത്തിയത്. എന്നാല്‍ ചിറ്റാര്‍ ഡാം കടക്കാന്‍ നിരവധി പാലങ്ങള്‍ വേണ്ടി വരുന്നതും പാത വീതി കൂട്ടാന്‍ സൗകര്യമില്ലാഞ്ഞതും ഹൈവേ വെള്ളറട വഴി പാറശാലയില്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
തമിഴ്‌നാട് സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയും ഗതിമാറ്റത്തിന് വേഗത കൂട്ടി. മലയോര പ്രദേശങ്ങളിലെ പ്രധാന ടൗണുകളെ ബന്ധിപ്പിച്ച് ടൂറിസം, വ്യവസായം, കാര്‍ഷിക പുരോഗതി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ആരംഭത്തില്‍ 1200 കോടി രൂപയായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ എസ്റ്റിമേറ്റ്. എന്നാല്‍ ഇപ്പോള്‍ 7000 കോടി രൂപയുണ്ടെങ്കിലേ പാത യാഥാര്‍ഥ്യമാകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. നവകേരള സൃഷ്ടിക്കായി സര്‍ക്കാര്‍ പെടാപാട് പെടുമ്പോള്‍ മലയോര ഹൈവേക്ക് വേണ്ടി ഇത്രയും തുക എങ്ങനെ കണ്ടെത്താന്‍ കഴിയുമെന്ന ചോദ്യം ബാക്കിയായി. പ്രദേശങ്ങളിലെ പ്രധാന നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിച്ച് കടന്നു പോകുന്ന ഈ പാത 12 ജില്ലകളില്‍ കൂടി കടന്നു പോകുന്നു. എന്നാല്‍ ഏറ്റവും പുതുതായി നടന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കളങ്കം ചാര്‍ത്തപ്പെട്ടതായി ആക്ഷേപങ്ങള്‍ ഉയരുന്നു.  നെടുമങ്ങാട് നിന്ന് ആര്യനാട്, കുറ്റിച്ചല്‍, കള്ളിക്കാട്, വാഴിച്ചല്‍, ഇമ്മാനുവേല്‍ കോളജ്, കുടപ്പനമൂട് വഴി നേര്‍രേഖയായിരുന്നു റോഡിന്റെ സര്‍വേ ഫലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ പാത വാഴിച്ചലിലെത്തി ഒരു കൂറ്റന്‍ കുന്നുകയറി കുട്ടമല, പാമ്പരംകാവ്, അമ്പൂരി ചുറ്റി കൂട്ടാപ്പു-കുടപ്പനമൂട് വഴി കടന്നു പോകുന്ന വിഭാവന തികച്ചും അശാസ്ത്രീയവും ബുദ്ധിഹീനവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതുമാണ്. ഈ തീരുമാനം ഹൈവേയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുന്നു. ഏത് കൂറ്റന്‍ വാഹനവും കടന്നു പോകത്തക്ക സമതല റോഡാണ് വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജ് വഴി കടന്നു പോകുന്നത്. എന്നാല്‍ അമ്പൂരി വഴിയാകുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ക്കൊന്നും കടക്കാനാകില്ല. മാത്രമല്ല കുടപ്പനമൂട്-വാഴിച്ചല്‍ റോഡ് വീതി കൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതവുമാകും. അവിടെയും അധിക ചെലവ് വേണ്ടി വരും. യുദ്ധോപകരണങ്ങള്‍ ഇതുവഴി കടന്നു പോകുന്നതിന് കോളജ് റോഡായ ശെരിയായ റൂട്ടിലൂടെ മാത്രമേ സാധ്യമാകൂ. ഇപ്പോള്‍ റോഡിന്റെ ഒന്നാംഘട്ട വികസനമെന്ന പേരില്‍ 50 കോടി 48 ലക്ഷം രൂപ ചെലവില്‍ പാറശാല നിന്ന് വെള്ളറട വഴി കുടപ്പനമൂട്ടില്‍ അവസാനിക്കുന്ന 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മാണ പണികള്‍ ആരംഭിച്ചു.  ഈ പണി യാതൊരു തരത്തിലും വീതി കൂട്ടാനോ നിലവിലുള്ള വീതി പൂര്‍ണമായും എടുക്കാനോ തയാറായിട്ടില്ല. ഫലത്തിലിപ്പോള്‍ രണ്ടുവരി പാതയുടെ വിസ്തൃതി പോലുമില്ലാത്ത പാതയുടെ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുവശങ്ങളിലും ഓടകള്‍ വന്നതോടുകൂടി ഹൈവേയുടെ പ്രഖ്യാപിത നയം ഇവിടെ പൊള്ളയാകുന്നു. തലോടല്‍ പണിയിലൂടെ കോടികള്‍ വെട്ടിമാറ്റാനുള്ള നിഗൂഡ തന്ത്രമാണ് ഇവിടെ കണ്ടുവരുന്നതെന്ന ആക്ഷേപവും വ്യാപകം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago