HOME
DETAILS

കടല്‍ക്ഷോഭം: രണ്ട് പേരെ രക്ഷപ്പെടുത്തി

  
backup
December 22 2018 | 04:12 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%86-%e0%b4%b0

കോവളം: കോവളത്ത് കടലില്‍ കുളിക്കവെ കടല്‍ക്ഷോഭത്തില്‍പെട്ട രണ്ടുപേരെ സര്‍ഫിങ് പരിശീലകനും ലൈഫ് ഗാര്‍ഡുകളും രക്ഷപ്പെടുത്തി. ആലുവ സ്വദേശിയും ആര്‍മി ഉദ്യോഗസ്ഥനുമായ ആകാശ് മേനോന്‍ (35), ടെക്‌നോപാര്‍ക്ക് ജീവനക്കാരനും പാലക്കാട് സ്വദേശിയുമായ ടോമി മാത്യൂ (39) എന്നിവരാണ് ലൈഫ് ഗാര്‍ഡുമാരുടെ അവസരോചിതമായ ഇടപെടലിലൂടെ തിരച്ചുഴിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.  ഇന്നലെ വൈകിട്ട് ആറോടെ കോവളം ലൈറ്റ് ഹൗസ് ബീച്ചിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം കോവളം കാണാനെത്തിയ ഇരുവരും കടലിന്റെ അപകടക്കെണിയറിയാതെ കുളിക്കാനിറങ്ങിയതായിരുന്നു. പെട്ടെന്നെത്തിയ ശക്തമായ തിര ഇവരെ ലൈറ്റ്ഹൗസിന് സമീപത്തെ പാറകള്‍ നിറഞ്ഞ ഉള്‍ക്കടലിലേക്ക് വലിച്ചുകൊണ്ടു പോയി.
നീന്താനറിയാതെ വെള്ളം കുടിച്ച് താഴാറായ ടോമി മാത്യുവിനെ സര്‍ഫിങ് അധ്യാപകനായ കണ്ണപ്പനാണ് രക്ഷകനായത്. സര്‍ഫിങ് പരിശീലനത്തിലായിരുന്ന ഇയാള്‍ ലൈഫ്ഗാര്‍ഡുമാരുടെ വിസിലടി ശബ്ദം കേട്ടാണ് കൈകളുയര്‍ത്തി രക്ഷക്കായി അപേക്ഷിച്ച ടോമിയെ വലിച്ച് സര്‍ഫിങ് ബോര്‍ഡില്‍ കയറ്റി രക്ഷിച്ചത്. ഇതിനിടയില്‍ പാഞ്ഞെത്തിയ സൂപ്പര്‍വൈസര്‍ വേണുവിന്റെ നേതൃത്വത്തില്‍ ലൈഫ് ഗാര്‍ഡുമാരായ ബി. ബാബു, എം.വി ജയന്‍, റോബിന്‍സണ്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആകാശ് മേനോനെയും രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. ഇരുവരും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചാണ് മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago