HOME
DETAILS

നിഹാലിന്റെ കണ്ണുകള്‍ പറയുന്നു: ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ

  
backup
August 10 2017 | 20:08 PM

%e0%b4%a8%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%af



ഈ ഫോട്ടോയില്‍ കാണുന്ന നിഹാലിന്റെ കണ്ണുകളിലേക്കു നോക്കൂ.
അവയെന്താണു പറയുന്നത്.
കഴിഞ്ഞദിവസമിറങ്ങിയ പത്രങ്ങളിലെ ചരമപ്പേജില്‍ അപകട മരണകോളത്തില്‍ ആ നാലുവയസ്സുകാരന്റെ തെളിഞ്ഞ മുഖമുണ്ട്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസ്സുകള്‍ക്കു നിഷ്‌കളങ്കമായ ആ നയനങ്ങള്‍ നൊമ്പരമായിട്ടുണ്ടാകുമെന്നു തീര്‍ച്ച.
നിരത്തില്‍ ലക്കും ലഗാനുമില്ലാതെ വാഹനങ്ങളില്‍ മരണപ്പാച്ചില്‍ നടത്തുന്ന അഹങ്കാരികളായ ഏട്ടന്മാരോട് ആ കണ്ണുകള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നട്ടുച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്നു ആ കുഞ്ഞുബാലന്‍. ജീവിതത്തിലേക്ക് പിച്ചവയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും അവനു കൊടിയവേദനകളുടെ ദിനങ്ങള്‍ സമ്മാനിച്ച് മരണത്തിലേക്കയച്ചു കളഞ്ഞു നമ്മള്‍.
വയനാട്ടിലെ ബന്ധുവീട്ടില്‍ പോയി തിരികെവരികയായിരുന്നു അവനും വല്യുപ്പയും വല്യുമ്മയും സഹോദരങ്ങളും. കളിയും ചിരിയുമായി സന്തോഷത്തോടെ വയനാട് യാത്ര കഴിഞ്ഞു താമരശേരി ചുരമിറങ്ങി.
അടിവാരത്തിനും കൈതപ്പൊയിലിനുമിടയിലെ ദേശീയപാതയില്‍ അവര്‍ സഞ്ചരിച്ച ജീപ്പ് സ്വാകാര്യബസ്സിലിടിച്ചു. നിഹാലിന്റെ വല്യുപ്പയും വല്യുമ്മയും സഹോദരനും സഹോദരിയും ഡ്രൈവറുമെല്ലാം ആ അപകടത്തില്‍ മരിച്ചു.
വേദനയുടെയും വിഹ്വലതകളുടെയും മണിക്കൂറുകളും ദിവസങ്ങളുമായി നഗരത്തിലെ ആശുപത്രിയില്‍ മുഹമ്മദ് നിഹാലിന്റെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ മറ്റു ബന്ധുക്കളും മരണത്തിന്റെ മറുകരയിലേക്കു പോയി.
അവസാനം, ഓട്ടങ്ങളുടെയും വെട്ടിപ്പിടിത്തങ്ങളുടെയും മറികടക്കലുകളുടെയുമൊന്നും ബഹളമില്ലാത്ത ലോകത്തേക്ക് അവനും പോയി, നൊമ്പരപ്പെടുത്തുന്ന ആ നോട്ടവുമായി.
മനോഹര വസ്ത്രങ്ങളണിഞ്ഞു പൂമ്പാറ്റകളെപ്പോലെ വീട്ടില്‍നിന്നിറങ്ങുന്ന നമ്മുടെ പ്രിയപ്പെട്ട മക്കള്‍...
സ്‌നേഹം മാത്രം തന്നു നമ്മെ പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍, വീടിന്റെ നെടുംതൂണുകളായ ഗൃഹനാഥന്മാര്‍, പൊന്നാങ്ങളമാര്‍, പെങ്ങന്മാര്‍.
ആരെയൊക്കെയാണു നിണമുറ്റുന്ന കബന്ധങ്ങളായി ഓരോ ദിവസവും സ്വന്തം വീടുകളിലേക്കു കൊണ്ടുവരുന്നത്.
ആരൊക്കെയാണ് അനാഥരാവുന്നത്.
യുദ്ധങ്ങളില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജീവിതങ്ങള്‍ റോഡുകളില്‍ പൊലിയുന്നു. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്ത ഒരാളെങ്കിലുമില്ലാത്ത കുടുംബം കേരളത്തിലില്ലെന്ന അവസ്ഥ വന്നിരിക്കുന്നു.
2015ല്‍ 39,014 അപകടങ്ങള്‍.
2016ല്‍ 39,446.
ഇത്തവണത്തേതു വരാനിരിക്കുന്നു.
ഇതു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. അയ്യായിരത്തിനടുത്ത് വിലപ്പെട്ട ജീവനുകള്‍ വര്‍ഷാവര്‍ഷം പൊലിയുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
അപകടങ്ങളില്‍ പരുക്കേറ്റു മരിച്ചുജീവിക്കുന്നവര്‍ ലക്ഷക്കണക്കിനു വരും. കണക്കുകളും ഗ്രാഫുകളും വര്‍ഷാവര്‍ഷം സൂക്ഷിച്ചുവച്ചു പുറത്തിറക്കി നാം സായൂജ്യമടയുന്നു.
ഇന്നു ഞാന്‍ നാളെ നീ എന്നപോലെ റോഡുകളില്‍ മരണം നമ്മെ കാത്തുകിടക്കുന്നു. ലോകത്തെമ്പാടും പ്രതിവര്‍ഷം ഒന്നരക്കോടിപേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്.
ലോകത്ത് മൊത്തം റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ മൂന്നുശതമാനം കേരളത്തിലാണെന്നുവരെ ചില കണക്കുകള്‍ പറയുന്നു.
നമ്മള്‍ എല്ലാറ്റിലും മുന്നിലാണ്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ശിശുമരണത്തിലെ കുറവ്, ഉയര്‍ന്ന വിദ്യാഭ്യാസം, സ്ത്രീകളിലെ സാക്ഷരത, ശുചിത്വം തുടങ്ങി എല്ലാറ്റിലും ഏറെ മുന്നില്‍.
ആ കണക്കുകളില്‍ അഭിമാനിക്കാനാവും. പക്ഷേ, മനുഷ്യരെ റോഡുകളില്‍ ചതച്ചരച്ചു കൊല്ലുന്നതിലെ ഒന്നാംനിരക്കണക്ക് മലയാളിയെ നാണംകെടുത്തേണ്ടതാണ്.
നമ്മുടെ നാട്ടില്‍ തലങ്ങുംവിലങ്ങും റോഡുകളാണ്. മൂന്നുനാലു വര്‍ഷം മുമ്പുള്ള കണക്കുപ്രകാരം രണ്ടരലക്ഷത്തിലേറെ കിലോമീറ്റര്‍ നീളത്തില്‍ റോഡുകള്‍ നമുക്കുണ്ട്. റോഡിന്റെ സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിനു 626 കിലോമീറ്റര്‍. ദേശീയ സാന്ദ്രത 142 കിലോമീറ്ററാണെന്നോര്‍ക്കണം. രസകരമായ മറ്റൊരു കണക്കു നോക്കൂ. ഏകദേശം 60 ലക്ഷം വീടുകളുള്ള കേരളത്തില്‍ ആകെയുളള വീടുകളുടെ എണ്ണത്തെക്കാള്‍ 20 ലക്ഷം വാഹനങ്ങള്‍ അധികമുണ്ട്.
റോഡ് സുരക്ഷയെക്കുറിച്ചുളള ബോധവല്‍ക്കരണം ചെറിയതോതില്‍ ഫലം കാണുന്നുണ്ടെങ്കിലും നമ്മുടെ മനോഭാവങ്ങളിലും നടപ്പുകളിലുമൊന്നും മാറ്റംവരുത്താന്‍ തയാറാവുന്നില്ലെന്നതു തന്നെയാണ് ഓരോ ദിവസത്തെയും രക്തരൂക്ഷിത ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അതോടൊപ്പം നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തയാറാവാത്ത അധികൃതരുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നു.അപകടങ്ങളുടെ കാരണങ്ങളറിഞ്ഞു കടിഞ്ഞാണിടാന്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ മുന്നിട്ടിറങ്ങിയാല്‍ അങ്ങേരെ കൂച്ചുവിലങ്ങിടാനും പുറത്തുചാടിക്കാനും പണിയിത്ര മതിയെന്നു പറയാനും അധികാരികളേറെ.
ചില അപകടങ്ങള്‍ കുടുംബത്തിലെ ഒരു കണ്ണിപോലും അവശേഷിപ്പാക്കാതെ തുടച്ചുനീക്കുന്ന ദുരന്തങ്ങളാവുന്നു.
രാവിലെ സന്തോഷത്തോടെ ഇറങ്ങിപ്പോയവരില്‍ ഒരാള്‍പോലും ജീവനോടെ തിരിച്ചുവരാതെ അനാഥമാകുന്ന വീട്. അതെത്ര ദുരന്തപൂര്‍ണമാണെന്ന് ഓര്‍ത്തുനോക്കൂ.
ഇതിനൊക്കെ പരിഹാരങ്ങള്‍ ഉണ്ടാവേണ്ടേ. അതല്ല, എല്ലാറ്റിന്റെയും കണക്കുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന നിസ്സംഗത തുടരണമെന്നാണോ.
എന്തിനാണീ പരക്കംപാച്ചില്‍. അനുവദിച്ചുകൂടേ മറ്റുള്ളവരെയും ജീവിക്കാന്‍.
വ്യക്തിയും സമൂഹവും സംഘടനകളും അധികാരികളുമെല്ലാം ആലോചിക്കേണ്ടിയിരിക്കുന്നു. ഇനിയുമൊരു നിഹാല്‍ നമ്മുടെ കണ്ണുകളിലേക്കു ചോദ്യങ്ങളെറിയാതിരിക്കാനെങ്കിലും നമുക്കു ശ്രമിച്ചുകൂടേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago