HOME
DETAILS

വനിതാ മതില്‍: ജില്ലയിലെ തയാറെടുപ്പുകള്‍ മന്ത്രി വിലയിരുത്തി

  
backup
December 22 2018 | 05:12 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4

 

കൊല്ലം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ ജില്ലയിലെ തയ്യാറെടുപ്പുകളുടെ പുരോഗതി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. മണ്ഡലതലത്തിലും പഞ്ചായത്ത് തലത്തിലും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി വിലയിരുത്തി.
ഇന്നും നാളെയും പഞ്ചായത്ത് തലത്തിലെ യോഗങ്ങള്‍ പൂര്‍ത്തിയാക്കണം. 25, 26 തിയതികളില്‍ വാര്‍ഡ് സമിതികള്‍ രൂപീകരിക്കുകയും 27 മുതല്‍ ഭവനസന്ദര്‍ശനം നടത്തി പരമാവധി വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുകയുംവേണം മന്ത്രി നിര്‍ദേശിച്ചു.
എല്ലാ വാര്‍ഡുകളിലും വിവിധ ഘട്ടങ്ങളിലായി യോഗങ്ങള്‍ ചേരുകയും എല്ലാ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തുകയും വേണം. മതിലില്‍ പങ്കുചേരുന്നവരുടെ പട്ടിക മുന്‍കൂട്ടി തയാറാക്കി കൃത്യമായ രൂപരേഖയോടെ വാര്‍ഡ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം.
ദേശീയപാതയ്ക്ക് സമീപമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മതിലില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലേക്ക് പ്രകടനമായി എത്തണം. പരിപാടിയുടെ സംഘാടനത്തിനും സ്ത്രീകളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും വാര്‍ഡുതല കമ്മിറ്റികള്‍ ചുമതല നിര്‍വഹിക്കണം.
കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ 24ന് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേരാന്‍ യോഗം തീരുമാനിച്ചു. ഉച്ചയ്ക്ക് 12ന് കരുനാഗപ്പള്ളി മുനിസിപ്പല്‍ ഓഫീസിലും ഉച്ചകഴിഞ്ഞ് രണ്ടിന് ചവറ ബ്ലോക്ക് പഞ്ചായത്തിലും വൈകുന്നേരം നാലിന് കുന്നത്തൂര്‍ താലൂക്ക് ഓഫിസിലുമാണ് യോഗങ്ങള്‍.
എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ പി.കെ മധു, വനിതാ മതില്‍ കേന്ദ്ര സംഘാടക സമിതി അംഗവും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.രാമഭദ്രന്‍, സാംബവ മഹാസഭ കൊല്ലം ജില്ലാ സെക്രട്ടറി വടമണ്‍ വിനോജി, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എല്‍. രാജന്‍, സെക്രട്ടറി എന്‍. ബിജു, എ.കെ.വി.എം.എസ് ജില്ലാ സെക്രട്ടറി സുരേഷ്‌കുമാര്‍, എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, കാപ്പക്‌സ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ്, നിയോജക മണ്ഡലംതല സംഘാടക സമിതി കണ്‍വീനര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, നവോത്ഥാന, സാംസ്‌കാരിക, സാമൂഹ്യ സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago