പെന്‍ഷന്‍ ആനുകൂല്യം കടത്തില്‍ വകയിരുത്തരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: വിരമിച്ച് ഒരു മാസത്തിനകം വൃക്കരോഗം ബാധിച്ച് മരിച്ചയാളുടെ പെന്‍ഷനില്‍ നിന്നും വായ്പ തിരിച്ചടയ്ക്കുതിനായി സാമൂഹികനീതി വകുപ്പ് ഈടാക്കിയ 3,42,321 രൂപ സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ ബാങ്കില്‍ അടയ്ക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
സഹകരണബാങ്കില്‍ നിന്നെടുത്ത കടബാധ്യത എഴുതി തള്ളാന്‍ മരിച്ചയാളുടെ ഭാര്യ ചേര്‍ത്തല മായിത്തറ സ്വദേശിനി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാവകാശം നല്‍കാനാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റെ ഉത്തരവ്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസില്‍ എല്‍.ഡി ക്ലാര്‍ക്കായിരുന്ന പരാതിക്കാരിയുടെ ഭര്‍ത്താവ്. 2016 ജൂലൈ 31 നാണ് സര്‍വിസില്‍ നിന്ന് വിരമിച്ചത്.വൃക്കരോഗം ബാധിച്ച് ഒരുമാസത്തിനു ശേഷം അദ്ദേഹം മരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്. വിവാഹപ്രായമെത്തിയ രണ്ട് പെകുട്ടികള്‍ക്കൊപ്പം ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ഇവര്‍ താമസിക്കുതെന്ന് പരാതിയില്‍ പറയുന്നു. എത്രയും വേഗം കടം എഴുതി തള്ളാന്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കമ്മിഷന്‍ അംഗം പി. മോഹനദാസ് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അതുവരെ ഡി.സി.ആര്‍.ജി തുക സഹകരണ ബാങ്കില്‍ അടയ്ക്കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."