ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 'ജൈവോല്‍പ്പന്നങ്ങള്‍' വിഷമയം
കോട്ടയം: ജൈവോല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യമെന്ന് കണ്ടെത്തല്‍. 'സഫ് റ്റു ഈറ്റ് ' പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കാപ്‌സിക്കം(മഞ്ഞ, ചുവപ്പ്), ചുവപ്പുചീര, ബ്രോഡ് ബീന്‍സ്, മുളക്, മല്ലിയില, കറിവേപ്പില, പുതിനയില തുടങ്ങിയവയുടെ സാമ്പിളുകളിലാണ് വിഷാംശം കണ്ടെത്തിയത്. കുരുവില്ലാത്ത പച്ചമുന്തിരി, റെഡ്‌ഗ്ലോബ് ഇനത്തില്‍പ്പെട്ട മുന്തിരി എന്നീ പഴവര്‍ഗങ്ങളിലും അയമോദകം, ഏലയ്ക്ക, വറ്റല്‍മുളക്, മുളകുപൊടി, മല്ലിപ്പൊടി, ജീരകം, ജീരകപ്പൊടി തുടങ്ങിയവയിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി.
തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച ബജി മുളകില്‍ കേരളത്തില്‍ നിരോധിച്ച കാര്‍ബോഫുറാന്‍ എന്ന വിഷപദാര്‍ഥത്തിന്റെ അംശം കണ്ടെത്തി. മല്ലിയില, കറിവേപ്പില എന്നിവയില്‍ പ്രൊഫെനോഫോസ് എന്ന കീടനാശിനിയും മുളകുപൊടിയില്‍ ട്രയസോഫാസ് എന്ന വിഷത്തിന്റെ സാന്നിധ്യവും കണ്ടെത്തി. റെഡ് ഗ്ലോബ് ഇനത്തില്‍പ്പെട്ട മുന്തിരി, കുരുവില്ലാത്ത പച്ച മുന്തിരി എന്നിവയിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. എറണാകുളത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച പച്ച കാപ്‌സിക്കം സാമ്പിളില്‍ അസെറ്റമിപ്രിഡ് (1.12 പി.പി.എം), ക്ലോത്ത്യാനിഡിന്‍ (.72 പി.പി.എം), ഇമിഡാക്ലോപ്രിഡ ്(.69 പി.പി.എം), ബൂപ്രോഫെസിന്‍ (.12 പി.പി.എം), അസെഫേറ്റ് (1.78 പി.പി.എം) തുടങ്ങിയവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ബജിമുളകില്‍ ഇമിഡാ ക്ലോപ്രിഡ്, കാര്‍ബോഫൂറാന്‍, ടെബുകൊണാസോള്‍, ട്രൈഫ്‌ളോക്‌സിസ്റ്റ്രോബിന്‍ എന്നീ നാല് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി.
ജൈവോല്‍പ്പന്നങ്ങള്‍ എന്ന പരസ്യത്തോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിലാണ് നിരോധിച്ചതടക്കമുള്ള കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഡോ. തോമസ് ബിജു മാത്യു 'സുപ്രഭാത'ത്തോട് പറഞ്ഞു.
അതേസമയം, സംസ്ഥാന കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കൃഷിയിടങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."