ദലിത്പീഡനം: പ്രധാനമന്ത്രി ആത്മാര്‍ഥത തെളിയിക്കണമെന്ന് യുവജനതാദള്‍
വളാഞ്ചേരി: രാജ്യത്ത് ദലിതുകള്‍ക്കെതിരേ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ആത്മാര്‍ഥതയോടെയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് തയാറാവണമെന്നും ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യുവജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ നിലപാടുകള്‍ വാക്കുകളില്‍ ഒതുങ്ങാതെ പ്രവര്‍ത്തിയിലൂടെ രാജ്യത്തിന് ബോധ്യപ്പെടണമെന്നും രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് ശമീര്‍ അരീക്കോട് അധ്യക്ഷനായി. ജനതാദള്‍ ദേശീയ സമിതി അംഗം സയ്യിദ് ഫൈസല്‍ തങ്ങള്‍, എം.പി.എ ലത്തീഫ്, സമദ് വേങ്ങര, മരക്കാരലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."