പൊതുനിരത്ത് കൈയേറിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടങ്ങി
പൊന്നാനി: പൊന്നാനിയില്‍ പൊതുസ്ഥലം കൈയേറിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടങ്ങി. കൈയേറ്റ സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടിസ് നല്‍കി. നഗരസഭയുടെ ട്രാഫിക് നവീകരണ സമിതിയാണ് നടപടി തുടങ്ങിയത് .
ചന്തപ്പടി മുതല്‍ കുണ്ടുകടവ് ജങ്ഷന്‍വരെ ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്ന രീതിയില്‍ റോഡിലേക്ക് ഇറക്കിക്കെട്ടിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമെതിരേയാണ് സമിതി രംഗത്തിറങ്ങിയത്. മേഖലയില്‍ ഗതാഗത തടസമുണ്ടാക്കി നൂറോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പലരും റോഡ് കൈയേറിയാണ് കടയിലെ സാധനങ്ങള്‍ വച്ചിട്ടുള്ളത്. ഇതിനെതിരേ നിരന്തരം പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഇന്നലെ മുതല്‍ നോട്ടീസ് നല്‍കിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ എട്ടു കടകള്‍ക്കാണ് നോട്ടിസ് നല്‍കിയത്. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗതത്തിന് തടസമുണ്ടാക്കുന്ന തരത്തില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളും എടുത്തുമാറ്റി. അതേസമയം, വന്‍കിടക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ നഗരസഭ തയാറാകുന്നില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."