സ്വാതന്ത്ര്യത്തിന്റെ കഥ
വൈദേശികാധിപത്യം
ഇന്ത്യയെ സ്വന്തം കോളനിയാക്കി അടിച്ചമര്‍ത്തി ഭരിക്കുകയായിരുന്നു വിദേശ ശക്തികള്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ കോളനി ഭരണത്തിനെതിരേ പ്രതിഷേധമിരമ്പി. 1700-കളുടെ തുടക്കത്തില്‍ത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടണ്ടിയുള്ള മുറവിളികളുണ്ടായി.'ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി'എന്നറിയപ്പെട്ടിരുന്ന 'ജോണ്‍ കമ്പനി' ഒരു സ്‌റ്റോക്ക് കമ്പനിയായാണ് ആരംഭിച്ചത്. ഇതിനുള്ള റോയല്‍ ചാര്‍ട്ടര്‍ നല്‍കിയത് 1600 ഡിസംബര്‍ 31-നായിരുന്നു. ഇംഗ്ലണ്ടണ്ടിലെ ഒരു സംഘം പ്രബലരായ ബിസിനസുകാരായിരുന്നു കമ്പനി രൂപീകരിച്ചത്. 125 ഓഹരിയുടമകളും 72,000 ബ്രിട്ടീഷ് പൗണ്ടണ്ട് മൂലധനവുമുണ്ടണ്ടായിരുന്നു അന്നുതന്നെ ഈസ്റ്റിന്ത്യാ കമ്പനിക്ക്.
കോളനികള്‍ അനവധി
വിദേശശക്തികളില്‍ ബ്രിട്ടനായിരുന്നു കോളനികളില്‍ മുമ്പന്മാര്‍. ഇന്ത്യയിലെ കാംബെ, സൂററ്റ്, ബോംബെ, കാര്‍വാര്‍, തലശ്ശേരി, കോഴിക്കോട്, അഞ്ചുതെങ്ങ്, പട്‌ന, ധാക്ക, കല്‍ക്കട്ട, ബാലസോര്‍, വിശാഖപട്ടണം, മസൂലിനഗര്‍, മദ്രാസ്, സെന്റ് ഡേവിഡ് ഫോര്‍ട്ട്, പൊര്‍ട്ടോനോവ എന്നിവിടങ്ങളിലായിരുന്നു ഈസ്റ്റിന്ത്യാ കമ്പനിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1858-ല്‍ (ശിപായി ലഹളയ്ക്കുശേഷം) ഇന്ത്യയുടെ ഭരണം പൂര്‍ണമായും ബ്രിട്ടന്റെ നിയന്ത്രണത്തില്‍ വന്നു. ഇന്ത്യന്‍ സെക്രട്ടറി എന്നൊരു സ്ഥാനം നിര്‍ണയിക്കപ്പെട്ടു. ഇന്ത്യാ ഗവണ്‍മെന്റിന്റെ കാര്യത്തില്‍ ഉത്തരവാദിത്തമുള്ള കാബിനറ്റ് പദവിയായിരുന്നു ഇത്. 1947-ല്‍ ഇന്ത്യ പൂര്‍ണസ്വരാജ് ആയതോടെ ഈ പദവി ഇല്ലാതായി. ഏറ്റവും അവസാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ലോറന്‍സ് ഡുന്‍ഡാസ് ആയിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റ്
ഒന്നാം സ്വാതന്ത്ര്യസമരമായിരുന്നു 1857-ലേത് എങ്കിലും ഗുണങ്ങളും ദോഷങ്ങളും ഒട്ടേറെയുണ്ടായി. ഇംഗ്ലീഷുകാരുടെ സൈനികമേധാവിത്വവും ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളും സൈനികോപകരണങ്ങളും കലാപത്തെ എളുപ്പം അടിച്ചമര്‍ത്താന്‍ സഹായിച്ചു. മൂന്നു നൂറ്റാണ്ടണ്ടുകളായി ഭരിച്ചിരുന്ന മുഗള്‍സാമ്രാജ്യം ചരിത്രത്തിലേക്കു വഴിമാറി. ഈസ്റ്റിന്ത്യാ കമ്പനിഭരണം അവസാനിപ്പിച്ചു. ബ്രിട്ടീഷ് രാജ്ഞി വിക്‌ടോറിയ ഭരണം നേരിട്ട് ഏറ്റെടുത്തു. ഇവയെല്ലാം ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ അനന്തരഫലങ്ങളാണ്.
രണ്ടണ്ടാംതരം പൗരന്മാര്‍
പൂര്‍ണമായും ഇന്ത്യയുടെ ഭരണയന്ത്രം കൈകളില്‍ വന്നപ്പോള്‍ സൈനികമായ മുന്നേറ്റത്തിനായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. സൈന്യ പരിഷ്‌കാരത്തിന്റെ പ്രഥമഘട്ടത്തില്‍ കൂടുതല്‍ സൈനികരെ വരുത്തി ഇംഗ്ലീഷ് വല്‍കരിച്ചു. പ്രധാന തസ്തികകള്‍ അവര്‍ക്കു മാത്രമായി നീക്കിവച്ചു. ബ്രിട്ടീഷ് സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ആയുധ സംബന്ധിയായ കാര്യങ്ങളുടെ അനുമതിയും നിര്‍മാണാവകാശവും ബ്രിട്ടീഷ് സൈനികര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. ഉന്നത ജാതിയില്‍പ്പെട്ടവരേയും ഭരണാധികാരികളേയും സര്‍ക്കാരിലേക്കു കൂട്ടിച്ചേര്‍ത്തു. ഭൂമി പിടിച്ചെടുക്കുന്നത് നിര്‍ത്തലാക്കി. ഏറ്റവും താഴേക്കിടയിലുള്ള ജോലി നല്‍കിയാണെങ്കിലും ഇന്ത്യക്കാരനെ സിവില്‍ സര്‍വിസില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ദേശീയതാബോധം
ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പരിണിതഫലങ്ങളിലൊന്ന് ഇന്ത്യക്കാരില്‍ ഉയിരെടുത്ത ദേശീയതാബോധമായിരുന്നു. ഇത് ഒരു ദേശീയ പ്രസ്ഥാനമായി. പിന്നീട് സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലേക്ക് വളര്‍ന്നു. സ്വരാജ്യസ്‌നേഹം, ഐകമത്യ ബോധം, അടിമത്തത്തില്‍ നിന്നുള്ള മോചനം തുടങ്ങിയവയെല്ലാമാണ് ദേശീയത എന്നതുകൊണ്ടണ്ടര്‍ഥമാക്കുന്നത്. ഇന്ത്യയിലെ സുഖകരമല്ലാത്ത ബ്രിട്ടീഷ് ഭരണവും ദേശാഭിമാനികളായ ഇന്ത്യക്കാര്‍ക്ക് ആ ഭരണത്തോടുള്ള എതിര്‍പ്പും വെറുപ്പുമൊക്കെത്തന്നെയായിരുന്നു ദേശീയത എന്ന വികാരത്തെ അര്‍ഥസമ്പൂര്‍ണമാക്കിയത്.
സംഘടിത മുന്നേറ്റങ്ങള്‍
1857-ലെ ഒന്നാം സ്വാതന്ത്ര്യസമര പരാജയത്തില്‍ നിന്ന് ഇന്ത്യന്‍ ദേശീയവാദികള്‍ പല പാഠങ്ങളും പഠിച്ചു. അവയിലൊന്ന് സംഘടിക്കലാണ് ഐക്യമെന്നതായിരുന്നു. (ഇതിനുമുമ്പും അറിയപ്പെടുന്ന സംഘടനകള്‍ ഇന്ത്യയിലുണ്ടണ്ടായിരുന്നു.1831-ല്‍ ബംഗാളില്‍ സ്ഥാപിതമായ 'ബംഗാള്‍ ലാന്‍ഡ് ഹോള്‍ഡേഴ്‌സ് സൊസൈറ്റി'.1834-ല്‍ ബംഗാള്‍ ബ്രിട്ടീഷ് ഇന്ത്യാ സൊസൈറ്റി'എന്നിവ പ്രമുഖമാണ്. 1851-ലെ ബ്രിട്ടീഷ് ഇന്ത്യാ അസോസിയേഷന്‍, 1852-ലെ മദ്രാസ് നേറ്റീവ് അസോസിയേഷന്‍, ബോംബെ അസോസിയേഷന്‍ ഉദാഹരണങ്ങള്‍)
ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ 1865-ല്‍ ദാദാബായി നവറോജിയുടെ നേതൃത്വത്തില്‍'ഈസ്റ്റിന്ത്യാ അസോസിയേഷന്‍'ലണ്ടണ്ടനില്‍ സ്ഥാപിച്ചു. 1876-ല്‍ സുരേന്ദ്രനാഥ ബാനര്‍ജി രൂപീകരിച്ച'ഇന്ത്യന്‍ നാഷനല്‍ അസോസിയേഷന്‍', ബ്രിട്ടീഷ് സിവില്‍ സര്‍വിസില്‍ നിന്നു വിരമിച്ച എ.ഒ.ഹ്യൂമിന്റെ നേതൃത്വത്തില്‍ 1885-ല്‍ ഉദയം ചെയ്ത ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും പ്രമുഖങ്ങളായി എണ്ണപ്പെടുന്നു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അംഗങ്ങളിലായിരുന്നു ആദ്യമായി ദേശീയതയുടെ സ്ഫുരണങ്ങള്‍ കണ്ടണ്ടത്. സര്‍ക്കാര്‍ സമിതികളില്‍ പ്രാതിനിധ്യം ലഭിക്കണം. ഇന്ത്യയുടെ ഭരണകാര്യങ്ങളിലും നിയമനിര്‍മാണത്തിലും വോട്ടവകാശം വേണം. തങ്ങളുടെ അഭിപ്രായത്തിനു വില കല്‍പിക്കണം. തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ദേശീയതാബോധം തെളിഞ്ഞുവന്നത്.
1885 ഡിസംബര്‍ 28-ന് ബോംബെയില്‍ വച്ച് 72 പ്രതിനിധികളുടെ കൂട്ടായ്മയില്‍ അലന്‍ ഒക്‌ടോവിയന്‍ ഹ്യൂം (എ.ഒ.ഹ്യൂം) ആണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരില്‍ ദാദാബായി നവറോജി, ഫിറോസ് ഷാ മേത്ത, കെ.ടി. തലാംഗ്, ദിന്‍ഷാവാഛാ, പൂമേഷ് ചന്ദ്രബാനര്‍ജി എന്നിവര്‍ പ്രമുഖരായിരുന്നു. ആദ്യവര്‍ഷങ്ങളില്‍ കോണ്‍ഗ്രസുമായി ഒരു സഹിഷ്ണുതാ മനോഭാവമായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. 1887-നുശേഷം ബ്രിട്ടീഷ് നയങ്ങളെ കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചുപോന്നു.
പ്രഥമ സത്യഗ്രഹം
ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ നീലം കര്‍ഷകരെ ബ്രിട്ടീഷ് ജന്മിമാര്‍ വന്‍തോതില്‍ ചൂഷണം ചെയ്തിരുന്നു. ഇതിനെതിരെ 1917ല്‍ നടന്ന സത്യഗ്രഹമായിരുന്നു ഗാന്ധിജിയുടെ ആദ്യ സമരമുഖം. പ്രശ്‌നങ്ങള്‍ മനസിലാക്കി വൈകാതെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടണ്ടതു ചെയ്തു. ഗാന്ധിജി ശക്തമായ സമരമുഖം തുറന്നടിച്ചത് 'റൗലറ്റ്'നിയമത്തിനെതിരേയായിരുന്നു. ഏതൊരു വ്യക്തിയെയും വിചാരണകൂടാതെ തടവില്‍ വെക്കാനുള്ള 1919ലെ റൗലറ്റ് ആക്ട് ഇന്ത്യക്കാര്‍ക്ക് കനത്ത അടിയായി. അതിനെതിരേ ഇന്ത്യയൊട്ടാകെ സമരങ്ങള്‍ നടന്നു. 1919 ഏപ്രില്‍ 6-ന് രാജ്യവ്യാപകമായി ഹര്‍ത്താല്‍ നടന്നു.
നിസഹകരണ പ്രസ്ഥാനം
ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനും സഖ്യകക്ഷികളും തുര്‍ക്കിയോടു കാണിച്ച സമീപനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഉദയത്തിനു കാരണം. ഗാന്ധിജിയുടെ പൂര്‍ണ പിന്തുണ അതിനുണ്ടണ്ടായിരുന്നു. 1920 ആഗസ്റ്റ് മുതല്‍ ഖിലാഫത്തിനെ പിന്താങ്ങുന്നതിനായി സര്‍ക്കാറിനെതിരേ അക്രമരഹിത നിസഹകരണ പ്രസ്ഥാനത്തിനു രൂപം നല്‍കി.
1920- ലെ നാഗ്പൂര്‍ സമ്മേളനം ഇതിന് എല്ലാ പിന്തുണയും നല്‍കി. പഞ്ചാബ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുക, ഖിലാഫത്ത് പാളിച്ചകള്‍ പരിഹരിക്കുക, സ്വരാജ് നേടിയെടുക്കുക തുടങ്ങിയവയായിരുന്നു സമര ലക്ഷ്യങ്ങള്‍. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷ്‌കരിക്കുക, സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ രാജിവെക്കുക, നികുതി നല്‍കാതിരിക്കുക, ചട്ടങ്ങളും പദവികളും തിരിച്ചുനല്‍കുക, വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കുക തുടങ്ങിയ സമരമുറകളായിരുന്നു നിസഹകരണത്തിന്റേത്.
സമരങ്ങള്‍ ഇവയൊക്കെ
സ്വരാജ് പാര്‍ട്ടി, സൈമണ്‍ കമ്മിഷന്‍, ചൗരിചൗരാ സംഭവം, നെഹ്‌റു റിപ്പോര്‍ട്ട്, ലാഹോര്‍ കോണ്‍ഗ്രസ്, പൂര്‍ണസ്വരാജ്, ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി, വട്ടമേശസമ്മേളനങ്ങള്‍, പൂനെ ഉടമ്പടി, ആഗസ്റ്റ് ഓഫര്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി, അഖിലേന്ത്യാ കിസാന്‍സഭ, വ്യക്തിസത്യഗ്രഹം, ക്രിപ്‌സ് ദൗത്യം, സി.ആര്‍. ഫോര്‍മുല, ക്വിറ്റ് ഇന്ത്യ സമരം, സിംലാ കോണ്‍ഫറന്‍സ്, നാവികകലാപം, ക്യാബിനറ്റ് മിഷന്‍, ദ്വിരാഷ്ട്രവാദം, ഉപ്പുസത്യഗ്രഹം, നിയമലംഘന പ്രസ്ഥാനം, ദണ്ഡിയാത്ര തുടങ്ങി നിരവധി പ്രക്ഷോഭങ്ങളും സന്ധി സംഭാഷണങ്ങളും സമരമുഖങ്ങളുമായാണ് ഗാന്ധിയും സ്വാതന്ത്ര്യസമര സേനാനികളും ബ്രിട്ടീഷുകാരെ എതിരിട്ടത്. ഇതിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല അതിദാരുണമായ ഒന്നായിരുന്നു.
ബംഗാള്‍ വിഭജനം
അവിഭക്ത ബംഗാള്‍ പ്രവിശ്യയെ, ഭരണസൗകര്യത്തിനെന്ന ന്യായീകരണം പറഞ്ഞ് 1905 ജൂലൈ 20-ന് വൈസ്രോയി കഴ്‌സണ്‍ പ്രഭു വിഭജിച്ചു. പടിഞ്ഞാറ്, കിഴക്ക് എന്നിങ്ങനെയായിരുന്നു പേരുനല്‍കിയത്. 'ഐക്യബംഗാള്‍' ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ബംഗാളിലെ ഹിന്ദുവിനെയും മുസല്‍മാനെയും തമ്മില്‍ അകറ്റി. വളര്‍ന്നുവരുന്ന ദേശീയതയെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.
ബിപിന്‍ ചന്ദ്രപാല്‍, അശ്വനികുമാര്‍ ദത്ത്, അരബിന്ദ്‌ഘോഷ്, സുരേന്ദ്രനാഥ ബാനര്‍ജി, കൃഷ്ണകുമാര്‍ മിശ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിഭജനവിരുദ്ധ പ്രക്ഷോഭം. ഓഗസ്റ്റ് എട്ടിനു നടന്ന കല്‍ക്കട്ട കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബ്രിട്ടീഷ് സാധനങ്ങള്‍ ബഹിഷ്‌കരിക്കുകയെന്ന പ്രമേയത്തെ സര്‍ക്കാര്‍ മര്‍ദനമുറകള്‍കൊണ്ടണ്ടാണ് നേരിട്ടത്. എന്നാല്‍ വിപ്ലവവീര്യം വര്‍ധിച്ച ഇന്ത്യക്കാരെ തൂക്കിക്കൊല്ലാനും നാടുകടത്താനും തുടങ്ങിയ ബ്രിട്ടീഷുകാര്‍ക്ക് ഒടുവില്‍ തോല്‍വി സമ്മതിക്കേണ്ടണ്ടിവന്നു. പത്രങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. 1907-ല്‍ ലാലാലജ്പത്‌റായി, അജിത്‌സിങ് എന്നിവരെ പഞ്ചാബില്‍ നിന്നു നാടുകടത്തി. 1908-ല്‍ ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്ത് ആ വര്‍ഷം തടവിലാക്കിയതും ബംഗാള്‍ വിഭജനം മൂലമുണ്ടണ്ടായ അനിഷ്ടസംഭവങ്ങളാണ്.
1911 ഡിസംബറില്‍ ദല്‍ഹി ദര്‍ബാറില്‍ വച്ച് ജോര്‍ജ് അഞ്ചാമന്‍ വിഭജനം റദ്ദുചെയ്തതായി കല്പന പുറപ്പെടുവിച്ചു. തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നു ദല്‍ഹിയിലേക്കു മാറ്റി. സ്വദേശിയുല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും ഇന്ത്യക്കാര്‍ക്കു പ്രചോദനമേകി ബംഗാള്‍ വിഭജനം.
ഗാന്ധിജി വരുന്നു
'അര്‍ധനഗ്നനായ ഫക്കീര്‍' എന്നു വിശേഷിപ്പിക്കപ്പെട്ട മഹാത്മാഗാന്ധി 1915-ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുന്നത്. വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് പുതിയൊരു ദിശാബോധം അതുമൂലമുണ്ടണ്ടായി. 'ഗാന്ധിയന്‍ യുഗ'മായി സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അറിയപ്പെടുന്നത് 1919 മുതല്‍ 1947 വരെയുള്ള കാലഘട്ടമാണ്. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു പ്രഖ്യാപിച്ച അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനസമരങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
ഇരുപതു വര്‍ഷത്തോളം ഇന്ത്യക്കു പുറത്തായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ സമരമുഖങ്ങള്‍ അപരിചിതമായിരുന്നു. അഹിംസ, നിസ്സഹകരണം, ക്ഷമ തുടങ്ങിയ ഗാന്ധി സമരമുറകള്‍ ഇന്ത്യന്‍ വിപ്ലവകാരികള്‍ക്കും പുതുമയായി. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അണികളാക്കാന്‍ അദ്ദേഹത്തിന്റെ പുതുമയുള്ള സമരായുധങ്ങള്‍ക്കു സാധിച്ചു.
പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍
1900-ഓടെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയ സംഘടനയായി വളര്‍ന്നുവന്നു. എന്നാല്‍ പ്രമുഖ സ്ഥാനത്തുള്ള മുസ്‌ലിങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു പറയാം.
സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടണ്ടുവരുന്നതിനായി സ്വാമി ദയാനന്ദ സരസ്വതി 'ആര്യസമാജം സ്ഥാപിച്ചു. രാജാറാം മോഹന്റോയി 'ബ്രഹ്മസമാജത്തിന്റെ ശില്‍പിയായി. സ്വാമി വിവേകാനന്ദന്‍ 'രാമകൃഷ്ണമിഷന്‍ രൂപീകരിച്ചു പ്രവര്‍ത്തനം വിപുലമാക്കി. ഗോപാലകൃഷ്ണഗോഖലെ 'സെര്‍വന്റ്‌സ് ഓഫ് ഇന്ത്യന്‍ സൊസൈറ്റി'യുമായി രംഗപ്രവേശം ചെയ്തു. കേശവചന്ദ്ര സെന്‍'ബ്രഹ്മസമാജ് ഓഫ് ഇന്ത്യ'യും, ആത്മാറാം പാണ്ഡുരംഗ് 'പ്രാര്‍ഥനാ സമാജവും എച്ച്.പി. ബ്ലാവഡ്‌സ്‌കി എച്ച്.എല്‍.ഓല്‍ക്കോട്ട് എന്നിവര്‍ ചേര്‍ന്ന് 'തിയോസഫിക്കല്‍ സൊസൈറ്റി'യും രൂപീകരിച്ചു. 1815 മുതല്‍ 1885 വരെയുള്ള കാലഘട്ടങ്ങളിലാണ് ഇവയെല്ലാം സ്ഥാപിക്കുകയുണ്ടണ്ടായത്.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലയായാണ് പഞ്ചാബിലെ അമൃത്‌സറിനടുത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്തു1919 ഏപ്രില്‍ 13-ന് നടന്നത്. ഒന്നാം ലോകമഹായുദ്ധം ഇന്ത്യക്കാരെ തീര്‍ത്തും പരിക്ഷീണരാക്കി. 1919 മാര്‍ച്ച് 12-നായിരുന്നു കിരാതമുറയായ റൗലറ്റ് ആക്ട് നടപ്പില്‍ വന്നത്. യുദ്ധാനന്തരമുണ്ടണ്ടായ ക്ഷാമം, വിലവര്‍ധന, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയാല്‍ പൊറുതിമുട്ടിയ ജനത കരിനിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി 1914 മാര്‍ച്ച് ഒന്നിന് സത്യഗ്രഹമാരംഭിച്ചു. മാര്‍ച്ച് 30-ന് ഹര്‍ത്താലുമാചരിച്ചു.
ഇരുപതിനായിരത്തോളമാളുകള്‍ പ്രതിഷേധയോഗത്തില്‍ സംബന്ധിച്ചു. വെടിക്കോപ്പു തീരുന്നതുവരെ വെടിവെക്കാന്‍ പട്ടാളക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. 1650ചുറ്റ് വെടി ജാലിയന്‍വാലാബാഗില്‍ മുഴങ്ങി. മൈതാനത്തിന്റെ മൂന്നുവശവും കെട്ടിടങ്ങളും മതിലുകളും. രക്ഷപ്പെടാന്‍ വഴിയില്ലാതെ അവിടെയെത്തിയവര്‍ പരക്കം പാഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയും മറ്റും നിരവധിയാളുകള്‍ക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നു. ശവശരീരങ്ങള്‍ മൈതാനത്തു കുന്നുകൂടി. ഒരു സഹായവും പട്ടാളം ചെയ്തില്ല. രാത്രി എട്ടു മണിക്കു ശേഷം ആരും പുറത്തിറങ്ങരുതെന്നും നിയമം പാസാക്കി. 379 പേരാണു മരിച്ചതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ മരണസംഖ്യ 1800ലുമേറെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."