മുരുകന്റെ മരണം: അന്വേഷണത്തിന് വിദഗ്ധ സമിതി
തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവം അന്വേഷിക്കുവാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായ സമിതിയില്‍ അനസ്തേഷ്യ, മെഡിസിന്, സര്‍ജറി വിഭാഗം മേധാവികളേയും ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പാണ് സമിതിയെ നിയോഗിച്ചത്. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് എസ്.പി അശോകനായിരിക്കും.
സംഭവത്തില്‍ മെഡിക്കല്‍ കോളജില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം പെട്ടന്ന് തന്നെ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
അതേസമയം, മുരുകന്റെ ജീവന് രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനഃപൂര്‍വമായ വീഴ്ചവരുത്തിയെന്നു വ്യക്തമായി. രണ്ട് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരിക്കെയാണ് ഇല്ലെന്നു പറഞ്ഞു ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മടക്കിയയച്ചത്. അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊള്ളല്‍ ചികില്‍സാ വിഭാഗത്തിലും രണ്ടു പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. എന്നാല്‍ ഈ വിഭാഗങ്ങളിലെ മേധാവികളുമായി കൂടിയാലോചന നടത്താതെ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു നിരുത്തരവാദത്തോടെ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."