ശൗചാലയം നിര്‍മിക്കാന്‍ കിട്ടിയ പണത്തിന് വാങ്ങിയ മൊബൈല്‍ ഫോണ്‍ ഭാര്യ എറിഞ്ഞുടച്ചു
റാഞ്ചി: ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ അത് ഇത്ര പാരയാവുമെന്ന് അയാള്‍ കരുതിക്കാണില്ല. കയ്യില്‍ കുറച്ചു കാശു കിട്ടി. അയാള്‍ ഫോണ്‍ വാങ്ങി. വാങ്ങിയത് സ്വച്ഛഭാരത് പദ്ധതി പ്രകാരം ശൗചാലയം നിര്‍മ്മിക്കാന്‍ അനുവദിച്ച പണം കൊണ്ടായിപ്പോയി എന്നു മാത്രം.
എന്നാല്‍ വിവരമറിഞ്ഞതോടെ ഭാര്യ വീട്ടില്‍ സമരമാരംഭിച്ചു. ശൗചാലയം പണിയുന്നത് വരെ ഇവിടെയാരും മൊബൈല്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ് അത് എറിഞ്ഞുടച്ചു. മാത്രമോ ശൗചാലയം നിര്‍മ്മിക്കുന്നത് വരെ അന്നം കഴിക്കില്ലെന്നും തീരുമാനിച്ചു കളഞ്ഞു അവര്‍.
ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയുടെ ഭാര്യ ലക്ഷ്മി ദേവിയാണ് ഈ കഥയിലെ പോരാട്ട നായിക. രണ്ട് ദിവസം പച്ചവെള്ളം പോലും കുടിക്കാന്‍ ലക്ഷ്മി ദേവി തയാറായില്ല.
പിന്നെ ഭര്‍ത്താവെന്തു ചെയ്യാന്‍. ഒടുവില്‍ വട്ടിപ്പലിശക്കാരന്റെ കൈയില്‍ നിന്ന് വായ്പ എടുത്ത് ശൗചാലയം നിര്‍മ്മിച്ചാണ് പ്രശ്നം പരിഹരിച്ചത്. രണ്ട് ദിവസമെടുത്തു തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കാനെന്ന് രാജേഷ് പറയുന്നു.
ശൗചാലയം നിര്‍മ്മിക്കാന്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 12,000 രൂപ വീതം രണ്ട് തവണയായിട്ടാണ് നല്‍കിവരുന്നത്. 6000 രൂപ ആദ്യം അനുവദിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ബാക്കി 6000 രൂപയും അനുവദിക്കും. ഇങ്ങനെയാണ് ഫണ്ട് അനുവദിക്കാറ്. ആദ്യം കിട്ടിയ വിഹിതമെടുത്താണ് സ്മാര്‍ട്ട് ഫോണ്‍ രാജേഷ് വാങ്ങിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."