സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സിന് അപേക്ഷകര്‍ കൂടി
പള്ളിക്കല്‍: പഞ്ചായത്തില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലൈസന്സെടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകരുടെ എണ്ണത്തില്‍ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വന്‍വര്‍ധന.
ലൈസന്‍സും അനുബന്ധ രേഖകളുമില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും സംയുക്തമായി പരിശോധനനടത്തി കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നതോടെയാണിത്.
നേരത്തെ പഞ്ചായത്ത് നടത്തിയ പരിശോധനയില്‍ ഒരു വ്യവസായ സ്ഥാപനം അടയ്പിച്ചിരുന്നു. നിയമപരമായ രേഖകള്‍ ശരിയാക്കിയ ശേഷമാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് അനുമതി നല്‍കിയത്. കൂടാതെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ഞൂറ് രൂപ മുതല്‍ പതിനായിരം രൂപ വരെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പിഴയിനത്തില്‍ ഈടാക്കി.
പിഴയിനത്തില്‍ കാല് ലക്ഷത്തിലേറെ രൂപ പഞ്ചായത്തിന് ലഭിച്ചു. പുതിയ ലൈസന്സെടുക്കുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും ആരോഗ്യവകുപ്പിന്റെ സാനിറ്ററി സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."