മൃഗവേട്ട: ഒരാള്‍കൂടി കീഴടങ്ങി
നിലമ്പൂര്‍: മൃഗവേട്ട കേസില്‍ ഉള്‍പ്പെട്ട ഒരാള്‍കൂടി വനംവകുപ്പ് റെയ്ഞ്ച് ഓഫിസര്‍ മുന്‍പാകെ കീഴടങ്ങി. പനങ്കയം കൂവക്കോല്‍ ആഞ്ഞിലിവീട്ടില് വിജോ മോനാ (34) ണ് കീഴടങ്ങിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ എം.പി രവീന്ദ്രനാഥിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
കേസില്‍ കൂവക്കോല്‍ സ്വദേശി തങ്കച്ചന്, തങ്കച്ചന്റെ മകന് ഷൈന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. തങ്കച്ചന്റെ മരുമകനാണ് ഇപ്പോള്‍ അറസ്റ്റിലായ വിജോമോന്. തങ്കച്ചന്റെ അമ്മയെ കാണാതായ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നു സമീപത്തെ കിണര്‍ വറ്റിച്ചു നോക്കുന്നതിനിടെയാണ് കിണറ്റില്‍ മൃഗാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വെരുക്, പന്നി, കുരങ്ങ് എന്നിവയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇതോടെയാണ് ഇവരുള്‍പ്പെട്ട വന്‍ മൃഗവേട്ട പുറത്താകുന്നത്.
ഈ കേസ് തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഒരു കള്ളത്തോക്കും കണ്ടെടുത്തിരുന്നു. കേസിലുള്‍പ്പെട്ട കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി പാലൊളി ഷബീറിനെ പിടികൂടാനുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."