HOME
DETAILS
MAL
പൂവത്താണിയില്‍ കോളറയ്ക്കെതിരേ ആരോഗ്യവകുപ്പിന്റെ ജാഗ്രത
backup
December 22 2018 | 05:12 AM
മലപ്പുറം: താഴേക്കോട് പഞ്ചായത്തിലെ പൂവത്താണിയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ സംഘം സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. 130 വീടുകള്‍ സന്ദര്‍ശിച്ചു. 82 കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ടി.എം ഗോപാലന്, ഭാസ്കരന് തൊടുമണ്ണില്‍, എ.വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്കി. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍, പഞ്ചായത്തംഗം സുനില്‍ കുമാര്‍, പൂവത്താണി എ.യു.പി സ്കൂള്‍ അധ്യാപകന് സക്കീര്‍ ഹുസൈന്, താഴേക്കോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സലീന പടിക്കല്‍, എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിത രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."