'കന്നുകാലികളെ കുത്തിനിറച്ചു, ഡ്രൈവര്‍ യൂണിഫോമിട്ടില്ല'- സ്‌കൂട്ടര്‍ യാത്രികന് പൊലിസ് നോട്ടീസ്
കൊണ്ടോട്ടി: കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോയെന്നും ഈ സമയത്ത് ഡ്രൈവര്‍ക്ക് വേണ്ട യൂണിഫോം ധരിച്ചില്ലെന്നും കാണിച്ച് സ്‌കൂട്ടര്‍ യാത്രികന് പൊലിസിന്റെ നോട്ടീസ്. മലപ്പുറം വാഴക്കാട് സ്വദേശി ടി.കെ സജാദിനാണ് കൊണ്ടോട്ടി ട്രാഫിക് പൊലിസിന്റെ കത്ത് ലഭിച്ചത്.
[caption id="attachment_401916" align="alignnone" width="458"] കൊണ്ടോട്ടി ട്രാഫിക് പൊലിസിന്റെ പേരില്‍ വന്ന കത്ത്.[/caption]KL 10 AV 523 എന്ന നമ്പറിലുള്ള വാഹനത്തില്‍ ഓഗസ്റ്റ് ആറിന് കൊണ്ടോട്ടി-അരീക്കോട് റോഡ് ജങ്ഷന്‍ വഴി കന്നുകാലികളെയും കുത്തിനിറച്ച് കൊണ്ടുപോയെന്നും ഈ സമയം ഡ്രൈവര്‍ക്ക് വേണ്ട യൂണിഫോം ധരിച്ചില്ലെന്നും കാണിച്ചാണ് നോട്ടീസ് അയച്ചത്. എന്നാല്‍ സജാദിന്റെ ഉടമസ്ഥതയിലുള്ള സുസുക്കി ആക്‌സസ് സ്‌കൂട്ടറിന്റേതാണ് ഈ രജിസ്‌ട്രേഷന്‍ നമ്പര്‍.
കത്ത് കൈപ്പറ്റി രണ്ടു ദിവസത്തിനകം കൊണ്ടോട്ടി ട്രാഫിക് സ്റ്റേഷനില്‍ ഹാജരാകണമെന്നും അല്ലാത്ത പക്ഷം പ്രോസിക്യൂഷന്‍ നടപടി കൈകൊള്ളുമെന്നും നോട്ടീസിലുണ്ട്. ഈ മാസം 10ാം തീയതിയാണ് സജാദിന് പോസ്റ്റ് കാര്‍ഡ് മുഖേന നോട്ടീസ് ലഭിച്ചത്. കൊണ്ടോട്ടി ട്രാഫിക് യൂണിറ്റ് സബ് ഇന്‍സ്‌പെക്ടറുടെ പേരിലാണ് കത്ത്. പൊലിസിന് വാഹന നമ്പര്‍ മാറിയതാകാമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."