പട്ടികജാതി-വര്‍ഗ കമ്മിഷന് അദാലത്ത്
കണ്ണൂര്‍: കോഴിക്കോട് ജില്ലയില്‍ ഉള്ള്യേരി പഞ്ചായത്തിലെ കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ ഷര്‍മിളക്ക് 8.25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതായി പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന് മുന്‍പാകെ പട്ടികജാതി വകുപ്പ് അറിയിച്ചു. വീടു നിര്‍മിക്കാന്‍ നാലു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന് അദാലത്തിലാണ് പട്ടികജാതി വകുപ്പ് വിശദീകരണം നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു ചന്ദ്രന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ അക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ ചന്ദ്രന്റെ ഭാര്യ ഷര്‍മിള നഷ്ടപരിഹാരം ലഭിക്കുന്നതിന് അര്‍ഹയാണെന്ന് കമ്മിഷന് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ജാതി വകുപ്പിന്റെ നടപടി.
കോഴിക്കോട് ജില്ലയിലെ പരാതികളായിരുന്നു അദാലത്തില്‍ പരിഗണിച്ചത്. കമ്മിഷന് ചെയര്മാന് ബി.എസ് മാവോജിയുടെ നേതൃത്വത്തില്‍ അംഗങ്ങളായ അഡ്വ. പി.ജെ സിജ, മുന്‍ എം.പി എസ്. അജയകുമാര്‍ എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്. കൂരാച്ചുണ്ട് വില്ലേജ് ഓഫിസില്‍വച്ച് വില്ലേജ് ഓഫിസര്‍ മര്‍ദിച്ചെന്ന പരാതിയില്‍ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് കൂരാച്ചുണ്ട് സ്വദേശി ഗോപാലന് നല്കിയ പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന് നിര്‍ദേശിച്ചു. തന്നെ ഗോപാലന് മര്‍ദിച്ചതായി കാണിച്ച് മുന്‍ വില്ലേജ് ഓഫിസറുടെ പരാതിയും കമ്മിഷന് മുന്നിലുണ്ട്.
തനിക്ക് ലഭിക്കേണ്ട സ്കോളര്‍ഷിപ്പ് കോളജ് അധികൃതരുടെ അനാസ്ഥ മൂലം ലഭിച്ചില്ലെന്നും ഫയലുകള്‍ സാമൂഹ്യ നീതി വകുപ്പിന് കൈമാറാതെ നിസംഗത പാലിക്കുകയാണെന്നുമുള്ള കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളജ് വിദ്യാര്‍ഥിനി ടി.പി ആര്യയുടെ പരാതിയില്‍ ബന്ധപ്പെട്ടവരോട് അടിയന്തരമായി നടപടിയെടുക്കുന്നതിന് കമ്മിഷന് നിര്‍ദ്ദേശിച്ചു.
ആകെ കമ്മിഷന് മുന്‍പാകെ നിലവിലുള്ള 76 കേസുകള്‍ പരിഗണിച്ചതില്‍ 53 എണ്ണം തീര്‍പ്പാക്കി. 22 കേസുകള്‍ മാറ്റിവച്ചു. ഒരു കേസില്‍ കമ്മിഷന്റെ നേതൃത്വത്തില്‍ സ്ഥല സന്ദര്‍ശനം നടത്താനും തീരുമാനിച്ചു. പുതുതായി 19 പരാതികള്‍ ലഭിച്ചതായും അത് റിപ്പോര്‍ട്ടിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്നും കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."