കന്നുകാലി കശാപ്പിനെതിരേയുള്ള നീക്കം സാമൂഹിക പ്രശ്നം: റിയാസ്
കോഴിക്കോട്: കന്നുകാലി കശാപ്പിനെതിരേയുള്ള നീക്കം ഏതെങ്കിലും മതത്തിന്റെ പ്രശ്നമോ വ്യാപാരികളുടെയോ തൊഴിലാളികളുടെയോ വിഷയമോ അല്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ്. കന്നുകാലി വ്യാപാര നിയന്ത്രണത്തിനെതിരേ മാംസ വ്യാപാര തൊഴില്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമൂഹിക പ്രശ്നമാണിത്. കന്നുകാലി കശാപ്പിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രാജ്യത്ത് വര്‍ഗീയ സ്പര്‍ധ വളര്‍ത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. കുത്തകകളെ ഇറച്ചി ഇറക്കുമതിയിലേക്ക് കൊണ്ടുവരാനും ലക്ഷ്യം വയ്ക്കുന്നു.
കശാപ്പ് സംബന്ധിച്ച കേന്ദ്ര നയം തിരുത്തിയില്ലെങ്കില്‍ രാജ്യത്ത് സമരം ആളിക്കത്തുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കെ.പി സലീം അധ്യക്ഷനായി. സൂര്യാ ഗഫൂര്‍,രവി പാറശേരി, പി.എ സോമന്, ടി.വി കുഞ്ഞായിന്‍കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."