HOME
DETAILS
MAL
ആശുപത്രി വിട്ട ആകാശിനെയും പിതാവിനെയും വീണ്ടും അക്രമിച്ചു
backup
December 22 2018 | 06:12 AM
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജില്‍ അക്രമത്തില്‍ പരുക്കേറ്റ ആകാശി (19) നും പിതാവ് ടി.പി ഭാസ്കര (52)നുമെതിരേ വീണ്ടും അക്രമം.
ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പയ്യന്നൂര്‍ കോറോം കൂര്ക്കരയില്വച്ച് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ഇവരെ അക്രമിച്ചത്. അക്രമത്തില്‍ പരുക്കേറ്റ ആകാശിനെയും പിതാവ് ഭാസ്കരനെയും പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പയ്യന്നൂര്‍ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ ആകാശ് ഉള്‍പ്പടെയുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
രാത്രി പത്തോടെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ ആകാശ് വീട്ടിലേക്ക് പോകുംവഴിയാണ് വീണ്ടും അക്രമിക്കപ്പെട്ടത്. അക്രമത്തിന് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."