വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണം: കലക്ടര്‍
കോഴിക്കോട്: അക്ഷയ കേന്ദ്രങ്ങള്‍ക്കു സമാനമായ രൂപകല്‍പ്പന, പേര്, ലോഗോ എന്നിവ ഉപയോഗിച്ചു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അക്ഷയ പ്രൊജക്ട് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചും ഉയര്‍ന്ന തുകകള്‍ മുടക്കിയും ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് ഐ.ടി മിഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ഐ.ടി മിഷനിന്റെയും അംഗീകാരമുണ്ടെന്ന വ്യാജ പ്രചരണവും നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പൊലിസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
അക്ഷയ സെന്ററുകളുടെ വിവരങ്ങളും സര്‍വിസുകളും അക്ഷയയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (ംംം.മസവെമ്യമ.സലൃമഹമ.ഴീ്.ശി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."