HOME
DETAILS
MAL
ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ പരിശോധന ശക്തമാക്കും
backup
August 11 2017 | 08:08 AM
കോഴിക്കോട്: അമിതവേഗത കാരണം വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ സ്പീഡ് ഗവര്‍ണര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കും. മോട്ടോര്‍ വാഹന ഗതാഗത വകുപ്പും പൊലിസും ബസ്സ്റ്റാന്‍ഡുകളില്‍ സംയുക്ത പരിശോധന നടത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സേഫ്റ്റി യോഗം തീരുമാനിച്ചു.
വാഹനാപകടമുണ്ടായ അടിവാരം കൈതപ്പൊയില്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ദേശീയപാത വിഭാഗത്തിനു നിര്‍ദേശം നല്കി. മൂരാട് പാലത്തിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ മെറിന് ജോസഫ്, ആര്.ടി.ഒ സി.ജെ പോള്സന്, പി.ഡബ്ല്യു.ഡി (റോഡ്സ്) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്. സിന്ധു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."