വില്ലേജ് ഓഫിസര്‍ ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു
എരുമപ്പെട്ടി: കടങ്ങോട് വില്ലേജ് ഓഫിസില്‍ വില്ലേജ് ഓഫിസര്‍ ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. യഥാസമയങ്ങളില്‍ ലഭിക്കേണ്ട കൈവശരേഖ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അപേക്ഷ പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.വെള്ളറക്കാട്, ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ആയതിനാല്‍ നിരവധി പേരാണ് ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. ദിവസവും രാവിലെ 11 മണി മുതല്‍ വില്ലേജ് ഓഫിസര്‍ ഓഫിസില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്നും ആരോപണമുണ്ട്.കഴിഞ്ഞ ദിവസം കൃഷിയാവശ്യത്തിന് സൗജന്യ വൈദ്യുതി കണക്ഷനു വേണ്ടി കൈവശരേഖ അപേക്ഷയുമായി നൂറോളം പേര് ഓഫിസിലെത്തിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ വില്ലേജ് ഓഫിസറെ കാത്തുനിന്ന അപേക്ഷകരുടെ പ്രതിഷേധം വാക്കേറ്റത്തിനൊടുവില്‍ പൊലിസെത്തിയാണ് പരിഹരിച്ചത്. കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫസിലെ വില്ലേജ് ഓഫിസറുടെ അനാസ്ഥക്കെതിരേ അധികാരികള്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."