ദേശീയ കായികതാരം സ്വാലിഹക്ക് ജന്മനാട്ടില്‍ സ്വീകരണം
എരുമപ്പെട്ടി: ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയ കോണ്‍കോര്‍ഡ് ഇംഗ്ലിഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി സാലിഹക്ക് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം. ജൂനിയര്‍ വിഭാഗം ഹൈജംപിലാണ് സ്വാലിഹ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. പന്നിത്തടത്ത് വച്ച് നടന്ന സ്വീകരണത്തില്‍ കടങ്ങോട് ഗ്രാമ പഞ്ചായത്തും, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓട്ടോ ടാക്‌സി യൂനിയന്‍, ഫ്രണ്ട്‌സ് ക്ലബ്, ടീം വെല്ലിക്ക, ഗേങ്ങേര്‍സ്, ഐ.എന്‍.ടി യു.സി, ഓള്‍ ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ സ്വാലിഹയെ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് രമണി രാജന്‍ സമര്‍പ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയമാന്‍മാരായ ജലീല്‍ ആദൂര്‍, കെ.എം നൗഷാദ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. സ്‌കൂളിലും ഹൃദ്യമായ സ്വീകരണമാണ് സ്വാലിഹക്ക് നല്‍കിയത്.
പന്നിത്തടം സെന്ററില്‍ നിന്ന് ബാന്‍ഡ് വാദ്യത്തിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എയും ചേര്‍ന്ന് സ്വാലിഹയെ സ്‌കൂളിലേക്ക് ആനയിച്ചു. തുടര്‍ന്ന് അനുമോദന സമ്മേളനവും നടന്നു. മാനേജര്‍ ആര്‍.എം ബഷീര്‍, ചെയര്‍മാന്‍ വി.എ അബൂബക്കര്‍, പ്രിന്‍സിപ്പല്‍ ബീന ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.ആന്റോയാണ് പരിശീലകന്‍.എയ്യാല്‍ കുണ്ടുപറമ്പില്‍ ഹമീദ്-റെജുല ദമ്പതികളുടെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."