HOME
DETAILS
MAL
പനമരം ബീവറേജ്; സമരക്കാരെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിക്കും
backup
August 11 2017 | 08:08 AM
പനമരം: നീരട്ടാടി ഹോപ്കോക്ക് സമീപം ജനവാസ കേന്ദ്രത്തില്‍ പൊലിസ് ബലപ്രയോഗത്തിലൂടെ തുറന്ന ബീവറേജ് സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നു. നാളെ ഉച്ചക്ക് 12നാണ് അദ്ദേഹമെത്തുക.
സ്ത്രീകള്‍ ഉള്‍പ്പെടെ നൂറില്‍പ്പരം പ്രവര്‍ത്തകരുടെ പേരില്‍ പൊലിസ് സംഭവത്തില്‍ കേസെടുത്തിരുന്നു. പൊലിസ് ലാത്തിച്ചാര്‍ജില്‍ സ്ത്രീകള്‍ക്കും ജനപ്രതിനിധികള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇവരുടെ പ്രശ്നം എന്‍.ഡി അപ്പച്ചന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ ഇടപെടാന്‍ എത്തുന്നതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."